Latest NewsNewsInternational

അമേരിക്ക പൂര്‍ണമായും ഇരുട്ടിലാകും; അപൂര്‍വ പ്രതിഭാസം വീക്ഷിക്കാനൊരുങ്ങി ശാസ്ത്രലോകം

വാഷിങ്ടണ്‍: അമേരിക്ക മുഴുവനായും ഇരുട്ടിലാകുന്ന അത്യപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. തിങ്കളാഴ്ച ദിവസം സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയും. നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലാകും. ഒാഗസ്റ്റ് 21 ന് തിങ്കളാഴ്ച അമേരിക്കയുടെ ഭൂരിഭാഗവും കുറച്ചു സമയത്തേക്ക് പൂര്‍ണ്ണമായും ഇരുട്ടിലാകും. സൂര്യഗ്രഹണം കാണാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കിനാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ഹോട്ടലുകള്‍ എല്ലാം ബുക്കിംങ് തീര്‍ന്നിരുന്നു.

ഈ അപൂര്‍വ പ്രതിഭാസം കാണാനും ഗവേഷണം നടത്താനുമായി ശാസ്ത്രജ്ഞര്‍ തയ്യാറായി കഴിഞ്ഞു.അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണ്ണഗ്രഹണമായിരിക്കും ഒാഗസ്റ്റ് 21 നു ഉണ്ടാവാന്‍ പോകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂര്യഗ്രഹണം എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

ഇത്രയും നന്നായി കാണാന്‍ പറ്റുന്ന തരത്തില്‍ 1970നു ശേഷം ഒരു സൂര്യഗ്രഹണം ഇവിടെ ഉണ്ടായിട്ടില്ലെന്നും പന്ത്രണ്ടു സ്റ്റേറ്റുകളില്‍ ഉള്ളവര്‍ക്ക് ഇത് കാണാന്‍ കഴിയുമെന്നും നാഷവില്ലെയിലെ സോളാര്‍ ഫെസ്റ്റ് സംഘാടകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button