Latest NewsInternational

ശത്രുക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നു.

ന്യൂഡൽഹി: ശത്രുക്കള്‍ക്ക് ഭീഷണി ഉയര്‍ത്തി ആറ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യ വാങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യ ഇത് സ്വന്തമാക്കുന്നത്. 4170 കോടി (655 മില്യൺ ഡോളർ) രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. യുഎസ് നിർമിതമാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ. 1200 തവണ നിറയൊഴിക്കാവുന്ന 30 മില്ലിമീറ്റർ പീരങ്കിയും അപ്പാഷെയിലുണ്ട്.

ലോകത്തെ ഏറ്റവും മികച്ച ടാങ്ക് വേട്ടക്കാരനായി അറിയപ്പെടുന്ന അപ്പാഷെ ഹെലിക്കോപ്‌റ്റർ 1991-ലെ ഒന്നാം ഗൾഫ് യുദ്ധത്തിൽ കുവൈത്തിലെ ഇറാഖി സൈനികനിരകൾക്കു കനത്ത നാശം വിതച്ചിരുന്നു. പതിനാറു ഹെൽഫയർ ടാങ്ക് വേധ മിസൈലോ 76 റോക്കറ്റുകളോ ഇതിനു വഹിക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button