Latest NewsNewsIndia

രോഹിത് വെമുലയുടെ ആത്മഹത്യാ റിപ്പോർട്ട് പുറത്ത് : മരണകാരണം വ്യക്തമായി

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുല ആത്മഹത്യ വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. കൂടാതെ രോഹിത് വെമുല ദളിതൻ അല്ലായിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രോഹിത് വിമുലയെ കോളേജിൽ നിന്ന് പുറത്താക്കിയത് നടപടിക്രമങ്ങൾ പാലിച്ചും, നീതിപൂർവമായ അന്വേഷണം നടത്തിയിട്ടുമായിരുന്നു എന്നാണ് റിപ്പോർട്ട് പറയുന്നത്.

വെമുല നിരവധി കാരണങ്ങൾ കൊണ്ട് അസ്വസ്ഥനായിരുന്നു എന്നും വെമുലയുടെ ആത്മഹത്യയ്ക്ക് സര്‍വകലാശാല അധികൃതരോ സര്‍ക്കാരോ ഉത്തരവാദിയല്ല എന്നും റിപ്പോർട്ടിൽ ഉണ്ട്.ആത്മഹത്യാക്കുറിപ്പില്‍ സര്‍വകലാശാലയ്ക്കെതിരെ പരാമര്‍ശങ്ങളൊന്നുമില്ല. വെമുലയ്ക്കൊപ്പം സമരമുഖത്തുണ്ടായിരുന്ന അഞ്ചുപേരെയും കമ്മീഷന്‍ ചോദ്യം ചെയ്തിരുന്നു.

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കോ, ബന്ദാരു ദത്താത്രയ്ക്കോ സംഭവവുമായി യാതൊരുബന്ധവുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുവാന്‍ സംവിധാനം വേണമെന്നും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമായി കൗണ്‍സിലിങ് സമിതികള്‍ ആരംഭിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button