Latest NewsInternationalGulf

ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ സീറ്റുകൾ വർദ്ധിപ്പിച്ചു

റിയാദ് ; ആഭ്യന്തര ഹജ്ജ് തീര്‍ഥാടകരുടെ സീറ്റുകൾ വർദ്ധിപ്പിച്ചു. കുറഞ്ഞ നിരക്കില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിന് 3,267 സീറ്റുകള്‍ കൂട്ടിയതായും ഇ-ട്രാക്ക് രജിസ്ട്രേഷന്‍ വഴി സീറ്റുകള്‍ വിതരണം ചെയ്യുമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കുറഞ്ഞ നിരക്കില്‍ ഹജ്ജ് സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് പുതിയ ക്വാട്ട അനുവദിക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് മിനയില്‍ ടെന്റുകള്‍ അനുവദിക്കും. ഇപ്പോള്‍ അനുവദിച്ച 3,267 സീറ്റുകളില്‍ അവസരം ലഭിക്കുന്നതിന് തീര്‍ഥാടകക്കുളള ഇ-ട്രാക്ക് രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ കുറഞ്ഞ നിരക്കില്‍ അനുവദിച്ച സീറ്റുകള്‍ വളരെ വേഗം തീര്‍ഥാടകര്‍ ബുക്ക് ചെയ്തിരുന്നു. മിന മലമുകളിലെ ബഹുനില സമുച്ചയങ്ങളില്‍ താമസിക്കുന്നതിനായി 11,872 സീറ്റുകളാണ് ഉളളത്. ജനറല്‍ വിഭാഗത്തില്‍ 1.98 ലക്ഷം സീറ്റുകളും നിരക്ക് കുറഞ്ഞ കാറ്റഗറിയില്‍ 23,500 സീറ്റുകളും ഉണ്ടെന്നും ടെന്റുകളില്‍ പഞ്ചനക്ഷത്ര സൗകര്യം അനുവദിക്കില്ലെന്നും ഹജ്ജ് മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button