Latest NewsInternational

കുവൈത്തില്‍ ഗാര്‍ഹിക വൈദ്യുതിനിരക്ക് വര്‍ധിക്കുന്നു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് വര്‍ധിക്കുന്നു. ആയിരം കിലോവാട്ട് വരെ നിലവിലുള്ള 2 ഫില്‍സ് 5 ഫില്‍സായും ആയിരം മുതല്‍ 2000 കിലോവാട്ട്വരെ 10 ഫില്‍സായും 2000 ത്തിനു മുകളില്‍ കിലോവാട്ടിന് 15 ഫില്‍സായും വര്‍ധിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. പുതുക്കിയ നിരക്ക് 22 മുതല്‍ നിലവില്‍വരുമെന്നും ജല-വൈദ്യുതി മന്ത്രാലയം അണ്ടര്‍സെക്രട്ടറി മുഹമ്മദ് അല്‍-ബുഷാഹരി അറിയിച്ചു.
 
ആയിരം ഗാലന്‍ ജലം ഉത്പാദിപ്പിക്കുന്നതിന് 6 കുവൈത്ത് ദിനാറാണ് ചെലവാകുന്നത്. എന്നാല്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത് വെറും 800-ഫില്‍സ് മാത്രമാണ്. കൂടാതെ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദനത്തിന് സര്‍ക്കാരിന് വരുന്ന ചെലവ് 28 ഫില്‍സാണ്. ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിവരുന്നതാകട്ടെ യൂണിറ്റിന് വെറും 2 ഫില്‍സ് മാത്രം. കഴിഞ്ഞ സാമ്പത്തികവര്‍ഷം വൈദ്യുതി ഉത്പാദനത്തിന് സര്‍ക്കാരിന് ചെലവായത് 1200 ദശലക്ഷം ദിനാറാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button