Latest NewsIndia

മു​ൻ മു​ഖ്യ​മ​ന്ത്രി അന്തരിച്ചു

ഇം​ഫാ​ൽ ; മു​ൻ മു​ഖ്യ​മ​ന്ത്രി അന്തരിച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് മ​ണി​പ്പൂ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യി​രു​ന്ന റി​ഷാം​ഗ് കെ​യ്ഷിം​ഗ് (98) ആണ് മരിച്ചത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഇം​ഫാ​ലി​ലെ റീ​ജ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലാ​യി​രു​ന്നു അ​ന്ത്യം. ജൂ​ലൈ ഒ​ന്നാം തീ​യ​തി കെ​യ്ഷിം​ഗി​നെ ദേ​ഹാ​സ്വാ​സ്ഥ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. റി​ഷാം​ഗ് കെ​യ്ഷിംഗിന്റെ നി​ര്യാ​ണത്തെ തുടർന്ന് സം​സ്ഥാ​ന​ത്ത് മൂ​ന്നു ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വാ​യ കെ​യ്ഷിം​ഗ് നാ​ലു ത​വ​ണ മ​ണി​പ്പൂ​രി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യാ​യി ചുമതലയേറ്റിട്ടുണ്ട്. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നാ​താ​വാ​യ കെ​യ്ഷിം​ഗ് ഇ​ന്ത്യ സ്വ​ത​ന്ത്ര​യാ​യ ശേ​ഷ​മു​ള്ള ആ​ദ്യ പാ​ർ​ല​മെ​ന്‍റി​ലെ അം​ഗ​മാ​യി​രു​ന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെ ഈ ​ക​ണ്ണി​യി​ലെ അ​വ​സാ​ന​ത്ത ആ​ളും ഓ​ർ​മ​യാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button