KeralaLatest NewsNews

ഈ ഓണക്കാലത്തെ അരിവിലയെക്കുറിച്ച് ഭക്ഷ്യമന്ത്രി പറയുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാക്കാലത്ത് അരിവില കൂടില്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ഓണത്തിനു ആവശ്യമായി അരി ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇതു ഓണച്ചന്തകള്‍ വഴി വിതരണം ചെയും. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ന് നിയമസഭയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് എതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സ്വാശ്രമ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസില്‍ മുഖ്യമന്ത്രി മറുപടി നല്‍കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.എന്നാല്‍ ആരോഗ്യമന്ത്രി മറുപടി പറയുമെന്ന് സ്പീക്കര്‍ പറഞ്ഞു. അതിനാല്‍, പ്രതിപക്ഷ ബഹളത്തിനിടെ ആരോഗ്യമന്ത്രി മറുപടി നല്‍കി. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ച്‌ ഇറങ്ങിപ്പോയി.

Tags

Post Your Comments


Back to top button
Close
Close