Latest NewsTechnology

ഏവര്‍ക്കും വഴികാട്ടിയായ ഗൂഗിൾ മാപ്‌സ് കിടിലം ഫീച്ചറുമായി എത്തുന്നു

ഏവരുടെയും വഴികാട്ടിയായ ഗൂഗിൾ മാപ്‌സ് യാത്ര കൂടുതല്‍ എളുപ്പമാക്കാന്‍ പുത്തൻ ഫീച്ചറുമായി എത്തുന്നു. ഉപഭോക്താവ് പോകുവാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തെക്കുറിച്ച്‌ ചോദ്യങ്ങള്‍ ചോദിച്ചാല്‍ വ്യക്തമായ മറുപടി ലഭിക്കുന്ന ചോദ്യോത്തര സംവിധാനമാണ് അവതരിപ്പിക്കുന്നത് . ഗൂഗിളിന്റെ മൊബൈല്‍ സെര്‍ച്ചിലും ഗൂഗിള്‍ മാപ്പിലും ഉൾപ്പെടുത്തുന്ന സംവിധാനത്തിൽ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കും വോട്ട് രേഖപ്പെടുത്താനും സൗകര്യമുണ്ടാകും. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന ഉത്തരങ്ങൾ ഏറ്റവുമാദ്യം കാണിക്കും. ഇത് കൂടാതെ നേരത്തെയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുവാനും കഴിയും.

ക്വെസ്റ്റിന്‍ ആന്‍ഡ് ആന്‍സര്‍ സെക്ഷനില്‍ വന്നാല്‍ നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാം, അലെങ്കില്‍ ആരുടെയെങ്കിലും ചോദ്യത്തിന് മറുപടി നല്‍കാം. അല്ലെങ്കില്‍ ഏറ്റവും നല്ല ഉത്തരത്തിന് വോട്ട് ചെയ്യാനായി തംപ്സ അപ് ചിന്ഹത്തില്‍ അമര്‍ത്തുക ഗൂഗിള്‍ മാപ്സ് അസ്സോസിയേറ്റ് പ്രോഡക്റ്റ് മാനേജര്‍ ലിസ വാങ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button