Latest NewsNewsIndiaHighlights 2017

മുത്തലാഖ് ഭരണഘടനാവിരുദ്ധം തന്നെ : നിരോധിച്ചു

ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർണ്ണായക വിധി മാറി മറിഞ്ഞു. മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് മൂന്നിൽ രണ്ടു ജഡ്ജിമാർ നിരീക്ഷിച്ചു. അടുത്ത ആറു മാസത്തേക്ക് മുത്തലാഖ് വഴിയുള്ള വിവാഹമോചനം നിരോധിക്കുകയും ചെയ്തു. ഈ ആറു മാസത്തിനുള്ളിൽ മുസ്ളീം വിവാഹ മോചനത്തായി പുതിയതായി ഒരു പാർലമെന്റ് നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ നിയമം പാസാക്കിയില്ലെങ്കിൽ നിരോധനം തുടരുകയും ചെയ്യും.

മുസ്ളീം വ്യക്തി നിയമ ബോർഡിനോടും ഈ ആവശ്യം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ആറുമാസത്തേക്ക് മുത്തലാഖിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. അഞ്ചംഗ ഭരണഘടന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരാണ് മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന സുപ്രധാന വിധി പുറപ്പെടുവിച്ചത്. മലയാളിയായ ജസ്റ്റീസ് കുര്യന്‍ ജോസഫ്, റോഹില്‍ടണ്‍ നരിമാന്‍, യു.യു.ലളിത് എന്നിവരാണ് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന വിധി പുറപ്പെടുവിച്ചത്.

ആദ്യം വന്ന മാധ്യമ റിപ്പോർട്ടുകൾ സുപ്രീം കോടതി വിധി മുതലാഖിനു അനുകൂലമാണെന്ന രീതിയിലായിരുന്നു. എന്നാൽ അഞ്ചംഗ ബെഞ്ചിലെ മൂന്ന് പേര്‍ മുത്തലാഖിനെ എതിര്‍ത്തതോടെ അത് കോടതി വിധിയാകും. ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ടാലും എല്ലാ ജഡ്ജിമാര്‍ക്കും തുല്യ അധികാരമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button