Latest NewsNewsIndia

സ്വകാര്യത വിധി ആധാറിനെയും ബാധിക്കും: മറ്റു മേഖലകളിൽ ബാധിക്കുന്നതിങ്ങനെ

ന്യൂഡൽഹി: സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധിയോടെ ആധാറിന്റെ സാധുതയുടെ ഇനി ചോദ്യം ചെയ്യപ്പെടും. കൂടാതെ ജനാധിപത്യചരിത്രത്തിലെ നിര്‍ണായക വിധിയായാണ് ഇതിനെ കണക്കാക്കുന്നത്. സ്വകാര്യത പൗരന്റെ അവകാശമാണെന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ സോഷ്യൽ മീഡിയയിലെ തീവ്രവാദ പ്രവർത്തനങ്ങൾ മറ്റു രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം ഇനി വർദ്ധിക്കുമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.

ആധാര്‍ വിഷയത്തില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ചീഫ് ജസ്റ്റ്സീ ജെ.എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് തുടര്‍ച്ചയായ ആറു ദിവസം വാദം കേട്ടതിനു ശേഷമാണ് വിധി പറയാനായി മാറ്റിയത്. ആധാര്‍ കാര്‍ഡിന്റെ നിയമം ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കുന്നുവെന്ന് ഹര്‍ജി പരിഗണിക്കവെയാണ് സ്വകാര്യത മൗലികാവകാശമാണോ എന്നാണ് ഡിവിഷണല്‍ ബഞ്ച് പരിശോധിക്കുന്നത്.

നേരത്തേ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്വകാര്യത സംബന്ധിച്ച തര്‍ക്കം ഉണ്ടായത്. ഇതേ തുടര്‍ന്ന് ഈ കേസ് മൂന്നംഗ ബെഞ്ച് വിശാല ബെഞ്ചിലേക്ക് വിട്ടു. മുന്‍കേസുകളില്‍ സ്വകാര്യതയല്ലെന്ന് ചൂണ്ടിക്കാട്ടുന്ന വിധികള്‍ പുറപ്പെടുവിച്ചത് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചതോടെ വ്യക്തത വരുത്താന്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിലേക്ക് കേസ് മാറ്റുകയായിരുന്നു.

സ്വകാര്യത മുഴുവനായും ഉറപ്പുവരുത്താനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. വിഷയത്തില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യത ഉറപ്പുവരുത്താമെന്നായിരുന്നു കേന്ദ്രം വ്യക്തമാക്കിയത്. അതേസമയം സ്വകാര്യത മൗലികാവകാശമാണെന്ന നിലപാടാണ് കേരളം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button