KeralaLatest NewsNews

സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ മു​ൻ സൈ​നി​കൻ അറസ്റ്റിലായി

തി​രു​വ​ന​ന്ത​പു​രം: സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം തട്ടിയ സംഭവത്തിൽ ഒരാൾ പിടിയിൽ. മു​ൻ സൈ​നി​ക​നാണ് സംഭവുമായി ബന്ധപ്പെട്ട് പിടിയിലായത്. മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ന്‍റ്സാണ് പ്രതിയെ പിടികൂടിയത്. പേ​യാ​ട് വി​ട്ടി​യം സ്വ​ദേ​ശി ജ​യ​കു​മാ​ർ(52) മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ന്‍റ്സ് പി​ടി​കൂ​ടി തമ്പാനൂർ പോലീസിനു കെെമാറി. തമ്പാനൂർ പോലീസ് പ്രതിയുടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ജ​യ​കു​മാ​റി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.

തമ്പാനൂർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വ​ച്ച് ഉ​ദ്യോ​ഗാ​ർ​ഥി​യി​ൽ നി​ന്നു പ​ണം വാ​ങ്ങു​ന്പോ​ഴാ​യി​രു​ന്നു ജ​യ​കു​മാ​റി​നെ മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി​യ​ത്. സു​ബേ​ദാ​ർ മേ​ജ​റാ​യി സൈ​ന്യ​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച​യാ​ളാ​ണ് ജ​യ​കു​മാ​ർ. മാ​വേ​ലി​ക്ക​ര ക​ണ്ണ​മം​ഗം സ്വ​ദേ​ശി അ​ന​ന്തു(19)​ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു ജ​യ​കു​മാ​ർ പി​ടി​യി​ലാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button