Latest NewsNewsIndia

ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്: ഹാര്‍ദിക് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് ഹാര്‍ദിക് പട്ടേല്‍േ.

ഹാര്‍ദികിനെ കൂടാതെ അടുത്ത അനുയായി ദിനേശ് ബാംഭാനി അടക്കം പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംവരണ പ്രക്ഷോഭകാലത്ത് നടത്തിയ അക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലാണ് അഹമ്മദാബാദ് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments


Back to top button