Latest NewsIndiaNews

ബംഗാളിൽ പശുക്കളുമായി പോയ യുവാക്കളെ നാട്ടുകാർ കൊലചെയ്തത് : വസ്തുതകൾ ഇങ്ങനെ

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ പശുമോഷ്ടാക്കളെന്ന് ആരോപിച്ച്‌ രണ്ട് യുവാക്കളെ തല്ലിക്കൊന്നു. ദുഗ്പുരി ടൗണിന് സമീപത്ത് വച്ച്‌ ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് യുവാക്കള്‍ ആക്രമിക്കപ്പെട്ടത്. ആസാം സ്വദേശിയായ ഹാഫിസുള്‍ ഷെയ്ക്ക്, കൂച്ച്‌ബെഹര്‍ സ്വദേശിയായ അന്‍വര്‍ ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ജനക്കൂട്ടം വാനിൽ നിന്ന് പിടിച്ചിറക്കിയാണ് ഇവരെ കൊലപ്പെടുത്തിയത്.

ഏഴു പശുക്കളുമായി ഇവര്‍ വാഹനത്തില്‍ പോകുന്നതിനിടെ ഗ്രാമവാസികള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ആള്‍ക്കുട്ടം പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു. വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. യുവാക്കളെ ചോദ്യം ചെയ്ത ഗ്രമാവാസികള്‍ പശുക്കളെ മോഷ്ടിച്ചു എന്നാരോപിച്ച്‌ ആക്രമം അഴിച്ചു വിടുകയായിരുന്നു. യുവാക്കള്‍ പശുക്കളെ മോഷ്ടിച്ചു എന്നതില്‍ സ്ഥിരീകരണം ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ടവര്‍ പശുക്കളെ മോഷ്ടിച്ചു എന്നതിന് സ്ഥിരീകരണമില്ലെന്ന് പോലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഇരുവരുടെയും ജഡമാണ് ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണെന്ന് ജല്‍പൈഗുരി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button