Latest NewsNewsIndia

വിവാദ ആള്‍ദൈവത്തെ കോടതി കുറ്റവിമുക്തനാക്കി

ഛണ്ഡിഗഡ്വിവാദ ആള്‍ ദൈവം ഗുര്‍മീത് സിംഗ് രാം രഹീമിനെതിരായ സി.ബി.ഐ കോടതി വിധിയ്ക്ക് പിന്നാലെ ഹരിയാനയിലെ മറ്റൊരു  സ്വയം പ്രഖ്യാപിത ആള്‍ ദൈവം സത്ഗുരു രാംപാല്‍ജി മഹാരാജിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി. 2006ല്‍ റോഹ്​തകില്‍ രാംപാലിന്‍റെ അനുയായികള്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്ത കേസിലാണ്​ വിധി. ഹിസാറിലെ കോടതിയാണ് രാംപാലിനെ കുറ്റവിമുക്തനാക്കിയത്.

2014 ലാണ് ഡല്‍ഹിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ഹിസാറിലെ ആശ്രമത്തില്‍ നിന്ന് രാംപാലിനെ പോലീസ് അറസ്റ്റ് ചെയതത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ രാംപാലിന്റെ അനുയായികള്‍, കല്ലുകളും തോക്കുകളും ലാത്തികളും കൊണ്ടാണ് നേരിട്ടത്. രണ്ടാഴ്ചയോളമാണ് അണികള്‍ മനുഷ്യകവചം തീര്‍ത്ത് അറസ്റ്റ് നടപടികള്‍ തടസപ്പെടുത്തിയത്. റോഡിലും റെയില്‍വേ ട്രാക്കിലും കിടന്നും മനുഷ്യചങ്ങല തീര്‍ത്തുമാണ് ഇവര്‍ ഹിസാറിലെ ആശ്രമത്തിലേക്ക് പൊലീസിനെ കയറ്റാതെ നോക്കിയത്. ആറുപേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിനൊടുവില്‍ പൊലീസ്​ ആശ്രമത്തിനുള്ളിലേക്ക്​ ഇരച്ചുകയറി ഇയാളെ അറസ്​റ്റു ചെയ്യുകയായിരുന്നു.

ഓപ്പറേഷന് ശേഷം ആയിരക്കണക്കിന് അനുയായികളെ പോലീസ് ആശ്രമത്തില്‍ നിന്ന് ഒഴിപ്പിച്ചിരുന്നു. ഇതിനിടയില്‍ ആശ്രമത്തില്‍ നിന്ന് നാല് സ്ത്രീകളുടെ മൃതദേഹവും പോലീസ് കണ്ടെത്തി. ഇവരുടെ ദേഹത്ത്‌ വെടിയേറ്റ പാടുകള്‍ ഒന്നും തന്നെ കണ്ടെത്താത്തതിനാല്‍ ഇവര്‍ ഓപ്പറേഷന് ഇടയില്‍ കൊല്ലപ്പെട്ടതല്ലെന്നാണ് പോലീസ് അറിയിച്ചത്. ആശ്രമത്തില്‍ നിന്ന് ഒഴിപ്പിച്ച 10,000 ത്തോളം പേരില്‍ നിരവധിപേര്‍ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഇവിടെ എത്തപ്പെട്ടവരായിരുന്നു. ഓപ്പറേഷനിടെ 200 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരില്‍ കൂടുതലും പോലീസുകാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button