KeralaLatest NewsNews

ആലപ്പുഴ ജില്ലാ കളക്ടറായി ടി.വി അനുപമ ചുമതലയേറ്റു

ആലപ്പുഴ: ആലപ്പുഴയുടെ നാല്‍പ്പത്തിയെട്ടാമത്തെ ജില്ലാ കളക്ടറായി ടി.വി അനുപമ ചുമതലയേറ്റു. കളക്ടറുടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന എ.ഡി.എമ്മില്‍ നിന്നുമാണ് ടി.വി അനുപമ ചുമതലയേറ്റത്. ചെണ്ടമേളത്തിന്റെ അകമ്പടിയാണ് ടി.വി അനപുമയെ ജീവനക്കാര്‍ സ്വീകരിച്ചത്. സാമൂഹ്യ നീതി വകുപ്പില്‍ നിന്നാണ് അനുപമ ആലപ്പുഴ കളക്ടര്‍ സ്ഥാനത്തേക്ക് എത്തിയത്. പുതിയ പദവിയില്‍ പ്രതീക്ഷയും ആശങ്കയും വെല്ലുവിളികളുമുണ്ടെന്ന് കളക്ടര്‍ ടി.വി അനുപമ അഭിപ്രായപ്പെട്ടു.

 

 

shortlink

Post Your Comments


Back to top button