Latest NewsNewsIndia

ദോക്ലാം അതിർത്തി; നയതന്ത്രത്തിലൂടെ പരിഹാരം

ബെ​യ്​​ജി​ങ്​: ക​ഴി​ഞ്ഞ ജൂ​ണ്‍ മു​ത​ല്‍ സി​ക്കിം അ​തി​ര്‍​ത്തി മേ​ഖ​ല​യി​​ലെ ദോ​ക്​​ലാ​മി​ല്‍ മു​ഖാ​മു​ഖം നി​ല്‍​ക്കു​ന്ന ഇ​ന്ത്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സൈ​നി​ക​ര്‍ പി​ന്മാ​റ്റം തു​ട​ങ്ങി. ഇ​രു​രാ​ജ്യ​ങ്ങ​ള്‍​ക്കു​മി​ട​യി​ല്‍ മാ​സ​ങ്ങ​ളാ​യി നി​ല​നി​ന്ന സം​ഘ​ര്‍​ഷ​ത്തി​നാ​ണ്​ ന​യ​ത​ന്ത്ര​നീ​ക്ക​ങ്ങ​ളി​ലൂ​ടെ പ​രി​ഹാ​രം കണ്ടെത്തുന്നത്.

പിന്മാറ്റം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബ്രി​ക്​​സ്​ ഉ​ച്ച​കോ​ടി​യി​ല്‍ പങ്കെ​ടു​ക്കാ​ന്‍ ബെ​യ്​​ജി​ങ്ങി​ല്‍ എ​ത്തു​ന്ന​തി​ന്​ ഒ​രാ​ഴ്​​ച മു​മ്പാ​ണ്. അ​തി​ര്‍​ത്തി സം​ബ​ന്ധി​ച്ച നി​ല​പാ​ടു​ക​ളും താ​ല്‍​പ​ര്യ​ങ്ങ​ളും ഉ​ത്​​ക​ണ്​​ഠ​യും ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ങ്കു​വെ​ച്ച​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ചൈന ഇ​ന്ത്യ​ന്‍ സൈ​നി​ക​രു​ടെ പി​ന്മാ​റ്റം സ്​​ഥി​രീ​ക​രിച്ചു. എന്നാൽ ചൈനയുടെ സൈ​നി​ക​ര്‍ പി​ന്മാ​റു​ന്ന​ത്​ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളൊ​ന്നും ന​ല്‍​കി​യി​ല്ല. സേ​ന രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​രം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന മു​ന്‍​നി​ല​പാ​ട്​ ആ​വ​ര്‍​ത്തി​ച്ച ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ഹു​വ ചു​യി​ങ്, സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ സൈ​നി​ക​രും അ​വ​രു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും പി​ന്‍​വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ദോ​ക്​​ലാ​മി​ല്‍ ചൈ​നീ​സ്​ പ​ട്ടാ​ളം പ​ട്രോ​ളി​ങ്​ തു​ട​രു​ക​യാ​ണെ​ന്നും ഹു​വ പ​റ​ഞ്ഞു. റോ​ഡ്​ പ​ദ്ധ​തി തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ച്‌​ വ​ക്​​താ​വ്​ മൗ​നം പാ​ലി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button