Latest NewsNewsIndia

ആര്‍എസ്എസ് മേധാവിയെ വിലക്കിയ സംഭവം: കേരളത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യൂഡല്‍ഹി : ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിനെ ചട്ടങ്ങള്‍ ലംഘിച്ച് ദേശീയപതാക ഉയര്‍ത്തുന്നതില്‍ നിന്നും വിലക്കിയതില്‍ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വിശദീകരണം തേടി. ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയത്. ചീഫ് സെക്രട്ടറിക്കാണ് മറുപടി ആവശ്യപ്പെട്ടുളള നോട്ടീസ് ലഭിച്ചത്. പരാതിക്കാരന് മറുപടി നല്‍കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് പാലക്കാട്ടെ എയ്ഡഡ് സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തിയത്. ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ചടങ്ങുകള്‍ നടന്നത്. എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button