Latest NewsNewsInternational

അതിര്‍ത്തിയില്‍ വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം

ടോക്കിയോ: ജപ്പാന്‍ അതിര്‍ത്തിക്ക് മുകളിലൂടെ വീണ്ടും ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. വടക്കന്‍ നഗരമായ ഹൊക്കൈടക്ക് മുകളിലൂടെ പറന്ന മിസൈല്‍ കടലില്‍ പതിച്ചുവെന്ന് ജപ്പാന്റെ ഔദ്യോഗിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മിസൈലിനെ വെടിവച്ചിടാന്‍ ജപ്പാന്‍ സൈന്യം തയ്യാറായില്ല.

മിസൈല്‍ പരീക്ഷണം രാജ്യത്തിന് ഭീഷണിയാണെന്ന് പ്രതികരിച്ച ജപ്പാന്‍ തക്കസമയത്ത് മറുപടി നല്‍കുമെന്നും പറഞ്ഞു. ഉത്തരകൊറിയയിലെ സുനന്‍ പ്രദേശത്ത് നിന്നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നാണ് വിവരം. അമേരിക്കയോടും ദക്ഷിണകൊറിയയോടും കൂടിയാലോചിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്നും ജപ്പാന്‍ ക്യാബിനറ്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button