Latest NewsNewsIndia

ഇന്ന് അറഫ സംഗമം

ഇന്നലെ വൈകിട്ട് മുതല്‍ എത്തിച്ചേര്‍ന്ന തീര്‍ത്ഥാടക ലക്ഷങ്ങള്‍ താമസമുറപ്പിച്ചത് മിനായിലെ കൂടാരങ്ങളിലാണ്. ഏകദേശം 20 ലക്ഷം തീര്‍ഥാടകര്‍ ഈ വര്‍ഷം സംഗമത്തില്‍ പങ്കെടുക്കും. ഖുര്‍ആന്‍ പാരായണം ചെയ്തും ദിക്‌റുകള്‍ ഉറക്കെ ചൊല്ലിയും തല്‍ബില്ലത്ത് ധ്വനികള്‍ ഉരുവിട്ടുമാണ് തീര്‍ത്ഥാടകര്‍ മിനയില്‍ കഴിച്ചുകൂട്ടിയത്.

സൗദിയില്‍ നിന്ന് മാത്രം 1,38,690പേര്‍ ഹജജ് ചെയ്യാന്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. ഹാജിമാരുടെ യാത്രക്കായി 20,044 വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സൂര്യാസ്തമയത്തോടെ ഹാജിമാര്‍ അറഫയില്‍നിന്ന് മുസ്ദലിഫയിലേക്ക് യാത്രയാകും. മുസ്ദലിഫയില്‍ വിശ്രമിച്ചശേഷം വെള്ളിയാഴ്ചമുതല്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ എറിയാനുള്ള കല്ലുകളും ശേഖരിച്ചാണ് ഹാജിമാര്‍ മിനായിലേക്ക് യാത്രയാവുക. മിനായിലെ പിശാചിന്റെ മൂന്ന് പ്രതീകങ്ങളില്‍ ഏറ്റവുംവലിയ പ്രതീകത്തിനുനേരേ മാത്രമാണ് ബലിപെരുന്നാള്‍ദിനമായ വെള്ളിയാഴ്ച ആദ്യകല്ലേറുകര്‍മം നിര്‍വഹിക്കുക. ഇതിനുശേഷം മൃഗബലി നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button