KeralaLatest NewsNews

ഇതേ കുറിച്ച് അന്വേഷിച്ച് സമയം കളയരുതെന്ന് ഡിജിപി

തിരുവനന്തപുരം:  സംസ്ഥാന പോലീസ് മേധാവി ലോകന്നാഥ് ബെഹ്‌റ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ഊമപരാതികളെ കുറിച്ച് അന്വേഷിച്ച് സമയം കളയരുതെന്ന നിര്‍ദേശം നല്‍കി. ഡിജിപിയുടെ പുതിയ നിര്‍ദേശം പോലീസിന്റെ ആഭ്യന്തര വിജിലന്‍സ് സംവിധാനം പുനഃസംഘടിച്ചുകൊണ്ടിറക്കിയ ഉത്തരവിലാണ് പറയുന്നത്. വിജിലന്‍സ് സംവിധാനം എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികളില്‍ 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്നു ഡിജിപി നിര്‍ദേശിച്ചു. . ഇതിന് തടസ്സുമുണ്ടാവുകയാണെങ്കില്‍ വിവരം ഡിജിപിയെ അറിയിക്കണം. അന്വേഷണ റിപ്പോര്‍ട്ട് നിര്‍ബന്ധമായും മൂന്നു മാസത്തിനകം സമര്‍പ്പിക്കണം. ഇതു സംബന്ധിച്ച വിവരങ്ങളും രേഖകളും രഹസ്യമായി സൂക്ഷിക്കണം. ചീഫ് വിജിലന്‍സ് ഓഫീസറായി എഡിജിപി നേരിട്ട് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറാണമെന്നു ഉത്തരവില്‍ പറയുന്നു.

പോലീസുകാരുടെ അഴിമതി, മൂന്നാം മുറ, കൃത്യവിലോപനം എന്നിവല്ലാം വിജിലന്‍സ് അന്വേഷണിക്കും. കൃത്യമായ കാര്യങ്ങള്‍ പറയാത്ത ഊമകത്തുകളുടെയും പരാതികളും പിന്നാലെ പോകോണ്ടെന്നും ഉന്നതഉദ്യോഗസ്ഥര്‍ക്കയച്ച ഉത്തരവില്‍ ബെഹ്‌റ വ്യക്തമാക്കുന്നു. എല്ലാ മാസും ആദ്യത്തെ ആഴ്ച്ച ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം അവലോന ചെയ്യണം. ജീവനക്കാരില്‍ നിന്നും രഹസ്യവിവര ശേഖരം നടത്തണമെന്നും ഡിജിപി നിര്‍ദ്ദേശിക്കുന്നു.

പോലീസുകാര്‍ക്കെതിരായ പരാതികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തികൊണ്ട് ലോക്‌നാഥ് ബെഹ്‌റ പുതിയ ഉത്തരവിറക്കിയത്. പോലീസ് ആസ്ഥാന എഡിജിപി ആനന്ദകൃഷ്ണനാണ് ആഭ്യന്തരവിജിലന്‍സിന്റെ ചുമതല. എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ വിജിലന്‍സ് യൂണിറ്റുകളുണ്ടാകും. മറ്റ് സ്‌പെഷ്യല്‍ യൂണിറ്റുകളും ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംവിധാനമുണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button