Latest NewsIndia

മദ്യപിച്ചെത്തിയ രണ്ടുപേര്‍ പോലീസ് കോണ്‍സ്റ്റബിളിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു

സംഭല്‍: മദ്യപിച്ചെത്തിയ രണ്ടുപേര്‍ പോലീസ് കോണ്‍സ്റ്റബിളിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ സംഭലിലാണ് സംഭവം നടന്നത്. മദ്യപിച്ച് അപകടമുണ്ടാക്കുംവിധം ബൈക്കോടിച്ചവരെ തടയാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ശ്രമിച്ചു. ഇതിനെ തുടർന്നായിരുന്നു മർദ്ദനം. മദ്യപരില്‍ ഒരാള്‍ കോണ്‍സ്റ്റബിളിന്റെ ലാത്തി പിടിച്ചുവാങ്ങി അദ്ദേഹത്തെ അടിക്കുന്ന ദൃശ്യങ്ങള്‍ പ്രമുഖ വാർത്താ ഏജൻസി പുറത്തു വിട്ടു. സംഭവം കണ്ടു നിന്നവർ കോണ്‍സ്റ്റബിളിനെ സഹായിക്കാനോ അക്രമികളെ പിടികൂടാനോ തയ്യാറായില്ല. കോണ്‍സ്റ്റബിളിനെ അക്രമിച്ച ഒരാളെ അറസ്റ്റുചെയ്തുവെന്ന് സംഭല്‍ എ.എസ്.പി പങ്കജ് പാണ്ഡെ പറഞ്ഞു.

വീഡിയോ ചുവടെ ;

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button