Latest NewsTechnology

നോക്കിയയുടെ മറ്റൊരു ഫോൺ കൂടി മുഖം മിനുക്കി വിപണിയിലേക്ക്

നോക്കിയ 130 പുതിയ രൂപത്തിൽ വിപണിയിലേക്ക്. എച്ച്എംഡി ഗ്ലോബല്‍ ആണ് പുതിയ ഫോൺ വിപണിയിലെത്തിച്ചിരിക്കുന്നത്. 1599 രൂപയ്ക്ക് രാജ്യത്തെവിടെയുമുള്ള റീടെയില്‍ ഷോപ്പുകളില്‍ നിന്നും ഫോണ്‍ വാങ്ങാവുന്നതാണ്. 1.8 ഇഞ്ചിന്റെ കളര്‍ സ്‌ക്രീന്‍, ഗ്ലോസി ഫ്രണ്ട് ഫിനിഷുള്ള ഫോണിന് നിറത്തിന് അനുയോജ്യമായ കീ, ടോര്‍ച്ച് ലൈറ്റ്, ഹെഡ്‌സെറ്റും സ്പീക്കറുകളും ബന്ധിപ്പിക്കാന്‍ സാധിക്കുന്ന ബ്ലൂടൂത്ത് സൗകര്യം എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.

എഫ്എം റേഡിയോ കേള്‍ക്കാനും, എംപി3 ഫോര്‍മാറ്റിലുള്ള പാട്ടുകള്‍ കേള്‍ക്കാനും വീഡിയോ പ്ലേ ചെയ്യാനുമുള്ള സൗകര്യം നോക്കിയ 130യിലുണ്ട്. കൂടാതെ ചിത്രങ്ങളും വീഡിയോയും പകര്‍ത്താന്‍ ഒരു വിജിഎ ക്യാമറയും ഫോണിനുണ്ട്. 32 ജിബി വരെയുള്ള മെമ്മറി കാര്‍ഡുകള്‍ ഈ ഫോണിൽ ഉപയോഗിക്കാം. നേക്ക് എക്‌സെന്‍സിയ ഗെയിമും ഒപ്പം നിന്‍ജ അപ്പ്, ഡേയ്ഞ്ചര്‍ ഡാഷ്, നിട്രോ റേസിങ്, എയര്‍ സ്‌ട്രൈക്ക്, സ്‌കൈ ഗിഫ്റ്റ് തുടങ്ങിയ ഗെയിമുകളും ഫോണിലുണ്ടാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button