Latest NewsIndia

മാ​ലി​ന്യ കൂമ്പാരം ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു പേ​ർക്ക് ദാരുണാന്ത്യം

ന്യൂ​ഡ​ൽ​ഹി: മാ​ലി​ന്യ കൂമ്പാരം ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു പേ​ർക്ക് ദാരുണാന്ത്യം,ന്യൂ​ഡ​ൽ​ഹി​യി​ലെ ഗാ​സി​പു​ർ മാ​ലി​ന്യ​കേ​ന്ദ്ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. ​രണ്ടു ദി​വ​സ​മാ​യി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ പെ​യ്യു​ന്നു​ണ്ട്. 50 അ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള മാ​ലി​ന്യ കൂ​മ്പാ​ര​മാ​ണ് ഇ​ടി​ഞ്ഞു ​വീ​ണ​തെ​ന്നാ​ണ് റിപ്പോർട്ട്. നി​ര​വ​ധി ആ​ളു​ക​ൾ മാ​ലി​ന്യ കൂ​മ്പാര​ത്തി​ന​ടി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും സൂചനയുണ്ട്. ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ സ​മീ​പ​ത്തെ കൊ​ണ്ട്ലി ക​നാ​ലി​ലേ​ക്ക് ഒ​ലി​ച്ചു​പോ​യി. ര​ണ്ടു മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും അ​പ​ക​ട​കാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും മു​നി​സി​പ്പ​ൽ ക​മ്മി​ഷ​ണ​ർ ര​ണ്‍​ബി​ർ സിം​ഗ് അ​റി​യി​ച്ചു.

ഗാ​സി​പു​ർ, ഓ​ഖ്ല, ഫാ​ൽ​സ്വ എ​ന്നി​ങ്ങ​നെ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണ് ഡ​ൽ​ഹി ന​ഗ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ​ക്ഷേ​പി​ക്കു​ന്ന​ത്. ഏ​ക്ക​റു​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ക്കു​ന്ന ഈ ​മാ​ലി​ന്യ​ക്കൂ​ന്പാ​ര​ങ്ങ​ളു​ടെ സം​ഭ​ര​ണ​ശേ​ഷി വ​ർ​ഷ​ങ്ങ​ൾ​ക്കു മുൻപ് ​ത​ന്നെ അ​വ​സാ​നി​ച്ച​വ​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button