KeralaLatest NewsNews

മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓണാശംസ(വീഡിയോ കാണാം)

തിരുവനന്തപുരം: എല്ലാകേരളീയര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാശംസകള്‍ നേര്‍ന്നു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ യാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാനുഷരെല്ലാം ഒന്നുപോലെ, സമഭാവനയോടെ കഴിയുന്ന ഒരു കാലം. കള്ളവും ചതിയുമില്ലാത്ത കാലം. മനുഷ്യരെല്ലാം ആമോദത്തോടെ കഴിയുന്ന ഒരു കാലം. അത്തരമൊരു കാലം നമ്മുടെ സങ്കല്‍പമാണ്. ആ സങ്കല്‍പം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മളെല്ലാം. ആ ശ്രമങ്ങള്‍ക്ക് നിത്യപ്രചോദനമാണ് ഓണം എന്ന സങ്കല്‍പം.
ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യരെല്ലാം മനസ്സുകൊണ്ട് ഒരുമിക്കുന്ന ഘട്ടമാണ് ഓണക്കാലം. മതനിരപേക്ഷമായാണ് നാം ഓണം കൊണ്ടാടുന്നത്. സമത്വത്തിന്റെ സന്ദേശവുമായെത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ചു വരവേല്‍ക്കാം. സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു.

https://www.facebook.com/PinarayiVijayan/videos/1482441301847695/

shortlink

Related Articles

Post Your Comments

Related Articles


Back to top button