KeralaLatest NewsNews

ഐഎഎസ്- ഐപിഎസ് ഉദ്യോഗസ്ഥ പോര് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചെന്ന് നളിനി നെറ്റോ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥ പോര് തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തതിന് ശേഷം ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു നളിനി നെറ്റോ. ജേക്കബ് തോമസിന് എല്ലാ പിന്തുണയും നല്‍കുന്നത് ചീഫ് സെക്രട്ടറിയായിരുന്നെന്ന ആരോപണത്തോടും നളിനി നെറ്റോ വ്യക്തമായി പ്രതികരിച്ചില്ല.

എന്നാല്‍ ‘പലതും പറയാനുള്ള സമയമായിട്ടില്ല’ എന്നും നളിനി നെറ്റോ കൂട്ടിച്ചേര്‍ത്തു. ബന്ധപ്പെട്ട വകുപ്പാണ് വിജിലന്‍സ് അന്വേഷണമൊക്കെ തീരുമാനിക്കുന്നത്. അതില്‍ ആര്‍ക്കെതിരെയും ഒന്നും ചെയ്തിട്ടില്ല. തനിക്ക് ആരോടും വ്യക്തിപരമായ വിരോധമില്ലെന്നും നളിനി നെറ്റോ വ്യക്തമാക്കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ സെന്‍കുമാറുമായുണ്ടായ നല്ല ബന്ധം എങ്ങനെയാണ് ഇല്ലാതായതെന്ന ചോദ്യത്തോട് പ്രതികരിക്കാനും തയാറായില്ല.

ഇത്തരം ചോദ്യങ്ങളില്‍ ഒഴിവാക്കൂ എന്നായിരുന്നു മറുപടി. സെന്‍കുമാറുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കു നല്‍കിയ കുറിപ്പിനോടൊപ്പമുണ്ടായിരുന്ന ഫയലിലെ കൃത്രിമം കാണിച്ചതായുള്ള ആക്ഷേപത്തോടും പ്രതികരിച്ചില്ല. മുഖ്യമന്ത്രി 1996ല്‍ സഹകരണ മന്ത്രിയായിരുന്ന സമയം തൊട്ട് പരിചയമുണ്ട്. അന്ന് ഞാന്‍ സഹകരണ റജിസ്ട്രാറായിരുന്നു. എന്നാല്‍ നിയപരമല്ലാത്ത ഒന്നും ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button