CricketLatest NewsNewsSports

ചരിത്രത്തില്‍ ഇടം നേടി ധോണി

കൊളംബോ: ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം സ്വന്തമാക്കി ലോകം കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ മഹേന്ദ്ര സിങ് ധോണി. നൂറ് പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന ആദ്യ താരമായി ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ധോണി മാറി. ലങ്കന്‍ ബാറ്റ്സ്മാന്‍ അകില ധനഞ്ജയെയാണ് ധോണിയുടെ സെഞ്ചുറി സ്റ്റംപിങ്ങില്‍ പുറത്തായത്. യൂസ് വേന്ദ്ര ചഹാലിന്റെ പന്തിലായിരുന്നു ഈ നേട്ടം ധോണി സ്വന്തമാക്കിയത്.

മുന്‍ ലങ്കന്‍ നായകനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് ധോണി തകര്‍ത്തത്. ഏകദിനക്രിക്കറ്റില്‍ 99 പേരെയാണ് സംഗക്കാര പുറത്താക്കിയത്.

 

shortlink

Post Your Comments


Back to top button