Latest NewsNewsGulf

കഅ്​ബക്ക് ചുറ്റും തീർഥാടക സാഗരം

മക്ക: കഅ്​ബക്ക്​ ചുറ്റും തീര്‍ഥാടക സാഗരം. മിനാ താഴ്​വാരയോട്​ തീര്‍ഥാടകര്‍ കൂട്ടത്തോടെ യാത്ര ചൊല്ലിയതോടെയാണ് വിടവാങ്ങല്‍ ത്വവാഫിനെത്തിയവരെ കൊണ്ട്​ മക്കയും പരിസരവും നിറഞ്ഞത്. ഞായറാഴ്​ച തന്നെ 20 ലക്ഷത്തോളം ഹാജിമാര്‍ മസ്​ജിദുല്‍ ഹറാമില്‍ എത്തിയതായാണ്​ കണക്ക്​. കൊടും വെയിലിലും ഹജ്ജി​ന്റെ അവസാന ദിവസമായ തിങ്കളാഴ്​ച ഹറമിന്​ ചുറ്റും കവിഞ്ഞൊഴുകുകയാണ്​ തീര്‍ഥാടക ലക്ഷങ്ങള്‍.

​ മക്ക ഗവര്‍ണറും കേന്ദ്രഹജ്ജ്​ കമ്മിറ്റി അധ്യക്ഷനുമായ ഖാലിദ്​ അല്‍ ഫൈസല്‍ ഇരുപത്തിമൂന്നര ലക്ഷം തീര്‍ഥാടകര്‍ പങ്കെടുത്ത ഹജ്ജ്​ പൂര്‍ണ വിജയമായെന്ന് പറഞ്ഞു. അദ്ദേഹം മിനായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. തീര്‍ഥാടകരുടെ എണ്ണം ഇത്തവണ മുപ്പത്​ ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ഇത്​ കണക്കിലെടുത്ത്​ മക്ക-മദീന സംയുക്​ത പദ്ധതി നടപ്പിലാക്കും.

shortlink

Related Articles

Post Your Comments


Back to top button