Latest NewsNewsInternational

സാക്‌സഫോണ്‍ വായിച്ചുകൊണ്ട് തലച്ചോര്‍ ശസ്ത്രക്രിയ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സാക്‌സഫോണ്‍ വായിച്ചുകൊണ്ട് തലച്ചോര്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ സംഗീതജ്ഞനായ ഒരു യുവാവിന്റെ തലച്ചോറിലെ മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ നടക്കുന്ന സമയമത്രയും രോഗി സാക്‌സഫോണ്‍ വായിക്കുകയായിരുന്നു. ശസ്ത്രക്രിയ അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് റോചെസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു.

ശസ്ത്രക്രിയയ്ക്ക് വിധേയനായത് 27കാരനായ ഡാന്‍ ഫാബിയോ ആണ്. ന്യൂയോര്‍ക്ക് കാരനായ ഈ സംഗീതാധ്യാപകന്റെ തലച്ചോറില്‍ കണ്ടെത്തിയ മുഴ അയാളുടെ ജീവനുനും സംഗീത മോഹങ്ങള്‍ക്കു കൂടിയാണ് ഭീഷണിയായത്. കാരണം, സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ കഴിവിനെ നശിപ്പിക്കാൻ പാകത്തിലുള്ളതായിരുന്നു ഈ മുഴ.

മുഴ നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ ഡാന്‍ ഫാബിയോയുടെ സംഗീത ശേഷികള്‍ ഇല്ലാതാക്കിയേക്കാം എന്ന് ഡോക്ടര്‍മാര്‍ ഭയന്നിരുന്നു. അതുകൊണ്ടാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും സംഗീത അധ്യാപകരും അടങ്ങിയ ഒരു സംഘം പുതിയൊരു മാര്‍ഗ്ഗം അവലംബിക്കാന്‍ തീരുമാനിച്ചത്. ശസ്ത്രക്രിയ എന്ന പ്രക്രിയയും നീക്കം ചെയ്യുന്ന മുഴയും തലച്ചോറിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കാം.

ഇത് തലച്ചോറിലെ വ്യത്യസ്ത ഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തില്‍ തടസ്സങ്ങളുണ്ടാക്കിയേക്കാം. ഏതുവിധേനയും ഫാബിയോയുടെ സംഗീത ശേഷിക്ക് കോട്ടം തട്ടാതെ സംരക്ഷിക്കുകയായിരുന്നു ഡോക്ടര്‍മാരുടെ പ്രധാന പ്രധാന വെല്ലുവിളി. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് ശസ്ത്രക്രിയ നടക്കുന്ന സമയമത്രയും സാക്‌സഫോണില്‍ മുഴുകാന്‍ ഫാബിയോയോട് നിര്‍ദ്ദേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button