Latest NewsNewsInternational

നരേന്ദ്രമോദി ലോക നേതാക്കളില്‍ ഏറെ മുന്നിലെന്ന് റഷ്യ

മോസ്‌കോ: നരേന്ദ്രമോദിയെ പുകഴ്ത്തി റഷ്യന്‍ നയതന്ത്ര വിദഗ്ദര്‍. നരേന്ദ്ര മോദി കരുത്തുറ്റ ലോക നേതാക്കളില്‍ ഏറെ മുന്നിലെന്ന് റഷ്യ പറയുന്നു. മിന്നല്‍ തീരുമാനമെടുക്കാനും അവ നടപ്പാക്കാനും മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാണിക്കുന്ന ചങ്കൂറ്റം ആ രാഷ്ട്രത്തെ വലിയ മുന്നേറ്റത്തിലേക്ക് നയിക്കുകയാണെന്നാണ് റഷ്യ അഭിപ്രായപ്പെടുന്നത്.

പാക്കിസ്ഥാനില്‍ കയറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് മാത്രമല്ല, ദോക് ലാം വിഷയത്തില്‍ സ്വീകരിച്ച നിലപാടും ലോകത്തിന്ന് മുന്നില്‍ വ്യക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കിയത്.

ചൈനയുടേതെന്ന് ആ രാജ്യം അവകാശപ്പെടുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയ ഇന്ത്യന്‍ സേനയുടെ നടപടി ലോക രാഷ്ട്രങ്ങളെ യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞതായും അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button