Latest NewsIndiaNews

കൊലയാളി ഗെയിം ; ഒ​രി​ക്ക​ൽ ര​ക്ഷ​പ്പെ​ടു​ത്തി​യ പെ​ണ്‍​കു​ട്ടി വീ​ണ്ടും ആത്മഹത്യയക്ക് ശ്രമിച്ചു

ജോ​ധ്പു​ർ: കൊലയാളി ഗെയിമിന്റെ അവസാന ടാസ്ക് പൂർത്തിയാക്കാനായി വീണ്ടും പെ​ണ്‍​കു​ട്ടിയുടെ ശ്രമം. ബ്ലു​വെ​യ്ൽ ഗെ​യി​മി​ന്‍റെ അവസാനഘട്ടത്തിലുള്ള നിർദേശമായ ആത്മഹത്യയക്കാണ് പെ​ണ്‍​കു​ട്ടി വീ​ണ്ടും ശ്രമിച്ചത്. രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പു​ർ സ്വ​ദേ​ശി​യാ​യണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മിച്ച പെ​ണ്‍​കു​ട്ടി. ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ചാ​ണ് രണ്ടാം തവണ പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​നുള്ള ശ്രമം നടത്തിയത്. ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ ഉ​ട​ൻ​ത​ന്നെ പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇപ്പോൾ കുട്ടി അപകടനില തരണം ചെയ്തു.

ആദ്യ തവണ ത​ടാ​ക​ത്തി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​നുള്ള ശ്രമാണ് പെ​ണ്‍​കു​ട്ടി നടത്തിയത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യായിരുന്നു സംഭവം. പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സും മു​ങ്ങ​ൽ വി​ദ​ഗ്ധ​രും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ബി​എ​സ്എ​ഫ് ജ​വാ​ന്‍റെ മ​ക​ളാ​ണു കു​ട്ടി.ഗെ​യിം പൂ​ർ​ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ൽ അ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും ആ​പ​ത്തു​വ​രു​മെ​ന്നു പേ​ടി​ച്ചാ​ണ് വീ​ണ്ടും ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നു പോ​ലീ​സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button