Latest NewsNewsIndia

കടലില്‍ നീന്തുന്നതിനു പുതിയ നിയന്ത്രണം

പനാജി: കടലില്‍ നീന്തുന്നതിനു പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഗോവ സര്‍ക്കാര്‍. ഇനി മുതല്‍ മദ്യപിച്ച് കടലിന്‍ നീന്തുന്നത് നിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ടൂറിസം മന്ത്രി മനോഹര്‍ അജോങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുങ്ങി മരണങ്ങള്‍ ഗോവന്‍ തീരത്ത് വര്‍ധിക്കുന്ന പശ്ചത്താലത്തിലാണ് നടപടി. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ശക്തമായ നിലപാടാണ് വിഷയത്തില്‍ സ്വീകരിക്കുന്നതെന്ന് അജോങ്കര്‍ അഭിപ്രായപ്പെട്ടു .

ഗോവന്‍ ബീച്ചുകളിലെ ഇത്തരം മരണങ്ങള്‍ സര്‍ക്കാരിന്റ പ്രതിഛായെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം അപകടങ്ങളുടെ ഉത്തരവാദിത്വം ടൂറിസം വകുപ്പിനാണെന്നും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അജോങ്കര്‍ അറിയിച്ചു. വിഷയത്തില്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരും. ഒക്ടോബറില്‍ ആരംഭിക്കുന്ന ടൂറിസം സീസണിനു മുമ്പ് തന്നെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button