Latest NewsIndia

വനിതാ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കിയ സംഭവം ; എസിപിക്കും കോൺസ്റ്റബിളിനുമെതിരെ കേസ്

താനെ ; വനിതാ പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കിയ സംഭവം എസിപിക്കും കോൺസ്റ്റബിളിനുമെതിരെ ആത്മഹത്യാപ്രേരണാകുറ്റം ആരോപിച്ച് കേസ് എടുത്തു. ബുധനാഴ്ച വൈകുന്നേരം താനെയിലെ ഫ്ളാറ്റിൽ കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയായ ശുഭാദ്ര പവാറാണ് ജീവനൊടുക്കിയത്. മറ്റ് മൂന്നു വനിതാ പോലീസുകാർക്കുമൊപ്പം ഫ്ളാറ്റിൽ വാടകയ്കാണ് ഇവർ താമസിച്ചിരുന്നത്. കോൺസ്റ്റബിളും എസിപിയും യുവതിയെ മാനസികായി പീഡിപ്പിച്ചുവരികയായിരുന്നെന്ന സഹോദരന്‍റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതിയായ കോൺസ്റ്റബിളും യുവതിയും തമ്മിൽ ബന്ധമുണ്ടായിരുന്നതായി പറയുന്നു. യുവതിയുടെ ഫ്ളാറ്റിൽ കഴിഞ്ഞ ദിവസം വൈകുന്നേരം കോൺസ്റ്റബിൾ എത്തിയിരുന്നു.ഏതാനും സമയം ഇവിടെ ചെലവഴിച്ചു. മൊബൈൽ ഫോണിൽ വിളിവന്നപ്പോൾ ഫ്ളാറ്റിനു പുറത്തിറങ്ങിയ ഇയാൾ തിരികെ എത്തുമ്പോൾ യുവതിയെപോലീസ് യൂണിഫോമിൽ തന്നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button