KeralaLatest News

മൂന്നര വയസുകാരൻ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

കാസർഗോഡ് ; മൂന്നര വയസുകാരൻ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്- ദയകുമാരി ദമ്പതികളുടെ മകന്‍ ആദി ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സഹോദരിയായ ദീക്ഷയ്ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ പൊട്ടിയ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ  പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശേഷം കുണ്ടംകുഴിയിലെ ക്ലിനിക്കിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments


Back to top button