Latest NewsKeralafoodIndia

കൃഷി ഭൂമി സംരക്ഷിക്കാന്‍ പുതിയ നിയമം വരുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് കൃഷിയുടെ സംരക്ഷണത്തിനായി പുതിയ നിയമം വരുന്നു. കൃഷിയോഗ്യമായ ഭൂമി തരിശിടുന്നത് നിയമംവഴി നിരോധിക്കുക വഴിയാണ് സർക്കാർ കൃഷി സംരക്ഷിക്കാൻ ഒരുങ്ങുന്നത്. ഉടമ കൃഷിയിറക്കിയില്ലെങ്കില്‍ താത്പര്യമുള്ള വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ പഞ്ചായത്തുകള്‍ക്കോ കൃഷിയിറക്കാം. ഇതിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കും.

കൃഷിക്കായി മുന്നോട്ടുവരുന്നവരുടെയും ഭൂവുടമകളുടെയും താത്പര്യങ്ങള്‍ സംരക്ഷിച്ച് മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തേക്കുള്ള ലൈസന്‍സാണ് നല്‍കുക. ഇതിനായുള്ള ലൈസന്‍സിങ് നിയമത്തിന്റെ കരട് തയ്യാറായി. 2022-ഓടെ കാര്‍ഷികോത്പാദനം ഇരട്ടിയാക്കാന്‍ പുതിയ പാട്ടകൃഷി നിയമം നടപ്പാക്കണമെന്ന് നീതി ആയോഗ് എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

നീതി ആയോഗിന്റെ നിര്‍ദേശം തള്ളിയാണ് സംസ്ഥാനം വെറേ നിയമം നടപ്പാക്കുന്നത്. നീതി ആയോഗിന്റെ കരട് കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ക്കുവേണ്ടിയാണെന്നും അത് സംസ്ഥാനത്തിന് സ്വീകാര്യമല്ലെന്നും കൃഷി മന്ത്രി സുനിൽ കുമാർ പറഞ്ഞു. പാട്ടകൃഷി നിയമമല്ല, ഉടമയുടെയും ലൈസന്‍സിയുടെയും അവകാശങ്ങള്‍ വ്യക്തമായി നിര്‍വചിക്കുന്ന നിയമമാണ് പരിഗണനയിലെന്നും അദ്ദേഹം കൂട്ടി ചേർത്തു. നിലവിൽ കേരളത്തില്‍ കൃഷിചെയ്യാതെ 90,000 ഹെക്ടര്‍ പാടമാണ് തരിശായി കിടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button