KeralaLatest NewsNews

പ​രി​പാ​ടി​ക്കി​ടെ നടന്ന അ​ധി​ക്ഷേ​പത്തിൽ ഗാ​യി​കയുടെ പ്ര​തി​ക​രണം

കൊ​ച്ചി: പ​രി​പാ​ടി​ക്കി​ടെ ഗായിക്കു നേരെ അധിക്ഷേപം.
ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കി​ടെയാണ് സംഭവം അരേങ്ങറിയത്. ഗാ​യി​ക സി​താ​ര കൃ​ഷ്ണ​കു​മാ​റി​നാണ് ദുരുനുഭവം ഉണ്ടായത്. തൃ​ശൂ​രി​ൽ ഡി​ടി​പി​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യിലാണ് സംഭവം.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ കാ​ണാ​നെ​ത്തി​യ വ്യക്തിയാണ് പ്രശ്നം ഉണ്ടായത്. സ​ദ​സി​ന്‍റെ മു​ൻ​നി​ര​യി​ൽ ഇടംപിടിച്ച ഇയാൾ സി​താ​രയെ അ​സ​ഭ്യം പറഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ഓ​ണാ​ഘോ​ഷത്തിൽ പങ്കെടുത്തിരുന്നു. അവരുടെ സാന്നിധ്യത്തിലാണ് അ​സ​ഭ്യ​വ​ർ​ഷം ന​ടന്നത്. വേ​ദി​യി​ലെ​ത്തി സി​താ​ര സംഭവത്തിനു എതിരെ പ്രതിഷേധിച്ചു. പിന്നീട് വിവരം ഗായിക തന്നെ സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.

സി​താ​ര​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം…

ഇ​ന്നി​താ തൃ​ശ്ശൂ​ർ ഡി​ടി​പി​സി സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി തീ​ര​വെ അ​നു​ഭ​വ​പ്പെ​ട്ട ഒ​രു​കാ​ര്യം പ​ങ്കു​വ​യ്ക്ക​ട്ടെ. ഞാ​നും എ​ന്‍റെ കൂ​ട്ടു​കാ​രും അ​വി​ടെ പാ​ടി. പൂ​ർ​ണ​മാ​യും ആ​ഘോ​ഷ​മാ​ക്കി​യ തൃ​ശ്ശൂ​രെ ന​ല്ല മു​ത്തു​പോ​ല​ത്തെ ആ​ളു​ക​ൾ, ക​രു​ത​ലോ​ടെ പെ​രു​മാ​റി​യ സം​ഘാ​ട​ക​ർ, എ​ല്ലാ​വ​ർ​ക്കും ഒ​രു കു​ന്ന് സ്നേ​ഹം മാ​ത്രം !

പ​ക്ഷെ പാ​ടി​ക്കൊ​ണ്ടി​രി​ക്കെ, അ​വ​സാ​ന​ത്തൊ​ട​ടു​ക്കും​തോ​റും ഒ​രു മ​നു​ഷ്യ​ൻ മു​ൻ വ​രി​ക​ളി​ൽ ഒ​ന്നി​ൽ ഇ​രു​ന്ന് മു​ഖ​ത്തു​നോ​ക്കി അ​സ​ഭ്യം പ​റ​യു​ക​യാ​ണ്. പ​തി​വു​പോ​ലെ കേ​ട്ടി​ല്ലെ​ന്ന് ന​ടി​ച്ചു. ഞ​ങ്ങ​ൾ സ്ത്രീ​ക​ളെ കു​ട്ടി​ക്കാ​ലം മു​ത​ൽ ശീ​ലി​പ്പി​ക്കു​ന്ന​താ​ണ​ത്. പി​ന്നീ​ടെ​പ്പോ​ഴോ പ​തി​വി​ല്ലാ​ത്ത ഒ​രു അ​ത്മാ​ഭി​മാ​ന ബോ​ധം. എ​നി​ക്ക​പ്പോ​ൾ തോ​ന്നി​യ വേ​ദ​ന സ​ദ​സ്സി​നോ​ട് പ​ങ്കു വ​യ്ക്ക​ണം എ​ന്നു തോ​ന്നി,പ​റ​യു​ക​യും ചെ​യ്തു !

ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രൊ​ക്കെ ഇ​രി​ക്കെ​യാ​ണ് സ​ധൈ​ര്യം ഒ​രാ​ൾ ഇ​ങ്ങ​നെ പെ​രു​മാ​റു​ന്ന​ത് ! ആ ​മ​നു​ഷ്യ​ൻ കേ​വ​ലം ഒ​രാ​ള​ല്ല, സ്ത്രീ​ക​ളോ​ടു ര​ണ്ട് ’എ​ടീ പോ​ടീ’ വി​ളി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ല എ​ന്നു​ക​രു​തു​ന്ന ഒ​രു​കൂ​ട്ടം ആ​ളു​ക​ളു​ടെ പ്ര​തി​നി​ധി​യാ​ണ്.

ഞാ​ൻ പ​റ​ഞ്ഞ വാ​ക്കു​ക​ളി​ൽ അ​സ്വ​സ്ഥ​ത തോ​ന്നി​യ ചി​ല ചെ​റു​പ്പ​ക്കാ​ർ അ​ടു​ത്തു​വ​ന്നു… ചേ​ച്ചി ഞ​ങ്ങ​ടെ നാ​ട്ടു​കാ​രെ കു​റ​ച്ചു​കാ​ണി​ച്ച​ത് ശ​രി​യാ​യി​ല്ല എ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം കു​ട്ട്യോ​ളെ -ഈ ​നാ​ടെ​ന്ന​ല്ല ലോ​കം മു​ഴു​വ​ൻ ഉ​ള്ള സ​ക​ല നാ​ടു​ക​ളോ​ടും നാ​ട്ടാ​രോ​ടും സ്നേ​ഹം മാ​ത്രം ! ആ ​മ​നു​ഷ്യ​ന്‍റെ ധാ​ർ​ഷ്ട്യ​ത്തൊ​ട് മാ​ത്ര​മാ​ണ് എ​ന്‍റെ ക​ല​ഹം. ഇ​ത്ത​രം ആ​ളു​ക​ൾ നി​ങ്ങ​ളു​ടെ പ​രി​സ​ര​ത്തും ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു നി​ങ്ങ​ളു​ടെ കൂ​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​ല്ലെ !

ഒ​ടു​വി​ൽ ആ​ളു​ക​ൾ ഉ​പ​ദേ​ശ​വും ത​രു​ന്നു- സ്റ്റേ​ജി​ൽ നി​ൽ​ക്കു​മ്പോ​ൾ ഇ​തൊ​ന്നും ശ്ര​ദ്ധി​ക്ക​രു​ത്. അ​തൊ​രു ക​ള്ളു​കു​ടി​യ​ന​ല്ലേ, പോ​ട്ടെ.. സ​ഹ​ജീ​വി​ക​ളോ​ട് വ്യ​ത്തി​കേ​ടു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ലൈ​സ​ൻ​സ​ല്ല മ​ദ്യ​പാ​നം. പി​ന്നെ പൊ​തു​വെ ഉ​പ​ദേ​ശി​ക്കു​ന്ന​വ​രോ​ട് ഒ​ന്നു പ​റ​ഞ്ഞോ​ട്ടെ , സം​ഗീ​ത​ത്തി​ലെ എ​ല്ലാം അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും അ​റി​യി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഓ​രോ പ്രേ​ക്ഷ​ക​നു​മു​ണ്ട്. വി​ഷ​യം ഏ​തു​മാ​വ​ട്ടെ പ​ര​സ്പ​രം കൈ​മാ​റു​ന്ന ഭാ​ഷ അ​തു മാ​ന്യ​മാ​വ​ണ്ടെ. ചി​ല​പ്പോ​ഴൊ​ക്കെ ഞ​ങ്ങ​ൾ​ക്കു സ​ങ്ക​ട​വും ദേ​ഷ്യ​വും വ​രു​മെ​ന്നു​തോ​ന്നു​ന്നു !

shortlink

Related Articles

Post Your Comments


Back to top button