East Coast SpecialLatest NewsNews

സ്വന്തം ജീവിതം ഹോമിച്ചിട്ട് ആരെങ്കിലും അവിഹിതം തേടിപ്പോകുമോ? സുഖകരമായ അനുഭവങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച് കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്

എത്ര വിളിച്ചിട്ടും കിട്ടുന്നില്ല.. പേടിച്ചിട്ടു വയ്യ… ജീവന് ആപത്ത് ഉണ്ടാകാതെ ഇരുന്നാൽ മതി… കൂട്ടുകാരന്റെ അസുഖം അറിഞ്ഞു.. കുറച്ചു കൂടുതൽ ആണെന്നും … പക്ഷെ വിളിക്കാൻ വയ്യല്ലോ.. കാരണം അതൊരു വെറും കൂട്ടുകാരൻ അല്ല.. സുഹൃത്തുക്കൾ എന്ന് സമൂഹവും ബന്ധുക്കളും കരുതുന്നതിനു അപ്പുറം ഒരു അടുപ്പം അവർക്കിടയിൽ ഉണ്ട്.. എത്രയോ വർഷത്തെ ബന്ധം .. സാധാരണ വിവാഹേതര ബന്ധത്തിൽ എന്ന പോലെ സ്വന്തം കുടുംബത്തെ രണ്ടു പേരും കുളമാക്കിയിട്ടില്ല.. പങ്കാളികളുടെ കുറവ് കൊണ്ടല്ല , അവർ പരസ്പരം അടുത്തതും.. സുഹൃത്തിന്റെ കുടുംബ ജീവിതം പൊന്നു പോലെ ഇരുവരും മാനിച്ചു..

സാധാരണ ഇത്തരം ബന്ധങ്ങൾ ഉടലെടുക്കുന്നത് ഭാര്യ സ്നേഹം തരുന്നില്ല എന്ന് ഭര്‍ത്താവും തിരിച്ചു എനിക്ക് ഒരു പട്ടിയുടെ പരിഗണന പോലും അങ്ങേരു തരാറില്ല എന്ന് ഭാര്യയും സ്വയം ന്യായീകരിച്ചിട്ടാകും..ഇതങ്ങനെ ഒന്നും ആയിരുന്നില്ല. എങ്ങനെയോ അവർ അടുത്തു, രണ്ടു പേരുടെയും ദാമ്പത്യത്തിൽ അന്നേരം ഉണ്ടായിരുന്ന ചില്ലറ പ്രശ്നങ്ങൾ പോലും മറന്നു.. കുടുംബത്തിൽ അങ്ങേയറ്റം ക്ഷമിച്ചു, പൊരുത്ത പെട്ടു…! അതൊക്കെ എല്ലാ കുടുംബത്തിൽ ഉള്ളതാണ്, അവളൊരു നല്ല ഭാര്യ ആണ് എന്തൊക്കെ പറഞ്ഞാലും എന്ന് പറഞ്ഞു കൊടുക്കുന്ന സ്ത്രീ സുഹൃത്ത് , ക്ഷമയാണ് ആയുധം , നീ ക്ഷമിക്കു എന്ന് പറഞ്ഞു തണുപ്പിക്കുന്ന പുരുഷ സ്നേഹിതൻ… ഈ ഒരു ബന്ധം അപൂർവ്വം ആണ്.. ജീവിതവും ജീവനും ഒന്നിച്ചു കൊണ്ട് പോകാൻ സാധിക്കണം… ശരീരത്തിന്റെ കൊതിയെ കാൾ മേലെ ആകുമ്പോൾ മാത്രമേ ഇത്തരം ആശ്വസിപ്പിക്കലുകൾ നടത്താൻ പറ്റൂ .. സ്വാർഥത കളഞ്ഞു കാര്യങ്ങൾ ഉൾകൊള്ളാൻ സാധിക്കു..!! അല്ലേൽ , കുറെ പൊള്ളയായ വാഴ്ത്തപ്പെടലുകൾ കുതിച്ചു ഒഴുകും.. നിന്നെ പോലെ ഒരു ഭാര്യയെ എനിക്ക് ദൈവം തന്നില്ലല്ലോ.. എന്റെ ഭര്‍ത്താവൊരിക്കലും എന്നെ ഇത്ര സ്നേഹത്തോടെ ഒരിക്കലും നോക്കിയിട്ടില്ല … ഇതൊക്കെ കൃത്രിമമായ ചേരുവ ചേർത്ത് ഉണ്ടാക്കി കാച്ചി കുറുക്കിയതാണെന്നു അധികം താമസിക്കാതെ അറിയും.. ഭാര്യ ബന്ധം അറിയുമ്പോൾ.. അല്ലേൽ ഭര്‍ത്താവ് കണ്ടു പിടിക്കുമ്പോൾ… സ്വന്തം ജീവിതം ഹോമിച്ചിട്ടു തൊണ്ണൂറ്റി ഒൻപതു ശതമാനം ആളുകളും ഒരു അവിഹിതത്തെ സ്വന്തം ആക്കാൻ ശ്രമിക്കില്ല..

അവിടെ കുറച്ചു കൂടി ആടി ഉലയുന്നത് സ്ത്രീകളാണ്, കാരണം നഷ്‌ടം സംഭവിക്കുന്നത് അവൾക്കാണ്.. ഒരു ഏറ്റു പറച്ചിലിൽ ഭാര്തതാവ് വീണ്ടും ഉത്തമനായ ഗൃഹനാഥൻ ആയിത്തീരും.. പക്ഷെ പിഴച്ച സ്ത്രീ പിന്നെ കുടുംബത്തിന് വെറുക്കപെട്ടവൾ ആണ്,.. മകൾ ആയിട്ടും , ഭാര്യ ആയിട്ടും , മരുമകൾ ആയിട്ടും ,അമ്മ ആയിട്ടും യോജിക്കാത്തവൾ ആയി മാറും.. ”’അമ്മ ഒരാളുടെ കൂടെ അടുപ്പം ആയിരുന്നു.. അച്ഛൻ കയ്യോടെ പിടിച്ചു.. ഞാനും അനിയനും ആ വഴക്കൊക്കെ കണ്ടതാണ്.. ‘അമ്മ ഇറങ്ങി പോയപ്പോൾ അത് കൊണ്ട് ഒന്നും തോന്നിയില്ല.. ആ ആൾക്ക് പിന്നെ അമ്മയെ വേണ്ടാതായി.. ഇപ്പോഴ് അച്ഛമ്മ ഞാൻ എന്തെങ്കിലും കുരുത്തകേട് കാണിച്ചാൽ പറയും.. തള്ളയുടെ അല്ലെ മോൾ എന്ന്..! അപ്പോഴാണ് അവരെ ഞാൻ കൂടുതൽ വെറുത്ത് പോകുന്നത്.. ഇടയ്ക്കു ബസ് സ്റ്റാൻഡിൽ വന്നു നിൽക്കുന്നത് കാണാം.. ഞാനും അനിയനും നോക്കാറില്ല..” ഒരു പെൺകുഞ്ഞിന്റെ , ഈ വാക്കുകൾ കേട്ട അന്ന് ആ അമ്മയെ ഞാൻ ഒരുപാടു ഓർത്തു.. അവൾ , അവളാരാണെന്നു അറിയില്ല… പക്ഷെ , അവൾക്കു മാത്രമായി ജീവിത നഷ്‌ടം..! കൂട്ട് പ്രതി തെറ്റ് ഏറ്റ് പറഞ്ഞു വീണ്ടും കുടുംബത്തിന് പ്രിയപ്പെട്ടവൻ ആയി കാണും.. ദുഷ്‌ടൻ..! , ഇന്ന് , തിരിച്ചുള്ള ജീവിതം അറിയുമ്പോൾ.. കുടുംബത്തോടുള്ള കടപ്പാടും സ്നേഹവും ഒക്കെ നിലനിർത്തി പോയ ബന്ധം ആയിട്ട് കൂടി, ഒരു പ്രശനങ്ങളും ഉണ്ടാകാതെ ഇരുന്നിട്ട് പോലും… ഇപ്പോൾ വെന്തുരുകി തീരാറായി…. ഉള്ളം ചുട്ടു നീറുമ്പോഴും , പുറമെ കാണിക്കാൻ പറ്റുമോ..? അസുഖം ആണെന്ന് അറിഞ്ഞാൽ എന്ത് ചെയ്യാനാകും..? ജീവൻ ഇല്ലാതായി എന്നറിഞ്ഞാൽ പോയി കാണുന്നതിന് എത്ര സ്വാതന്ത്ര്യം ഉണ്ട്..? പോയാൽ ””’അന്യ”” ഒരാൾക്ക് ആ ദേഹത്തെ ഒന്ന് തൊടാനോ.. അവസാനമായി ഒരു ഉമ്മ കൊടുക്കണോ പറ്റുമോ..? ആ ഒരു നെരിപ്പോടും പേറി എത്ര നാൾ മറ്റേ ആൾ മുന്നോട്ടു നീങ്ങും.. ഒന്ന് നെഞ്ച് പൊട്ടി കരയാൻ എത്ര തടസ്സങ്ങൾ മുന്നിലുണ്ട്..! ഒരു പുസ്തകവും വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുള്ള അകലം ഏത് ബന്ധത്തിലും അനിവാര്യമാണ് എന്ന് എപ്പോഴും ഓർക്കാറുണ്ട്.. പറയാറുണ്ട്.. പക്ഷെ ,” അലിഖിത ” ബന്ധത്തിന് ആഴം കൂടും… ഒഴുക്കിനൊത്തു ജീവിക്കാനുള്ള പ്രാപ്തി നേടി എടുക്കാൻ പറ്റുക എന്നത് ഒരു പുണ്യവും ഭാഗ്യവും ആണെന്ന് അറിയാമെങ്കിലും മനസ്സ് പിടിയിൽ നിൽക്കില്ലല്ലോ..

Tags

Post Your Comments

Related Articles


Close
Close