Latest NewsNewsEditorial

ജീവിതത്തിലെ പ്രതിസന്ധികൾക്ക് മുന്നിൽ തളർന്ന് വിഷാദ രോഗികളായും, ജീവിതം മടുത്ത് ആത്മഹത്യ ചിന്തിക്കുന്നവരോടുമായി കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നു

 

ഒക്ടോബർ 10!!

എന്താണ് ഈ ദിവസത്തിന്റെ പ്രത്യേകത..
ഇന്നു ലോകമനസികാരോഗ്യദിനമാണ്..

സങ്കീർണ്ണവും അതിലേറെ വിലപ്പെട്ടതുമായ നമ്മുടെ സ്വന്തം മനസ്സ്..
അതങ്ങു അങ്ങ് ചേര്ത്തു വെയ്ക്കാം..
ജീവനുള്ള കാലം വരെ ,
ചുമക്കാൻ ഭാരമുള്ള വസ്തു ആയി സ്വയം മാറാതെ ഇരിക്കാം…
മനസ്സുണ്ടെൽ ശരീരം ഉണ്ട്..
ശരീരം പോയാൽ ,
മനസ്സും പോയി..!
ആദ്യം സ്വയം സ്നേഹിച്ചു തുടങ്ങണം….
ജീവിതം യന്ത്രസമാനമാകാതിരിക്കാൻ വേണ്ടിയാകണം യുദ്ധം ചെയ്യേണ്ടത്..!
അവനവന്റെ ചിന്തകളോട്…

വിഷാദാവസ്ഥ അനുഭവിക്കാത്തവർക്കു, അതിന്റെ ഭീകരത മനസ്സിലാകില്ല..
നെഞ്ചത്ത് തേങ്ങലുകൾ കെട്ടിനിൽക്കും..
പുറത്തോട്ട് വരാതെ എത്രമാത്രം നിസ്സഹായയും ദുര്ബലയും ആണെന്ന് സ്വയം പഴിക്കും..
കുറ്റബോധം അനാവശ്യ കാര്യങ്ങൾക്കു പോലും ഉണ്ടാകും..
എന്തിനിങ്ങനെ ജീവിക്കുന്നു എന്ന തോന്നൽ..
ഒരു ഘട്ടം കഴിയുമ്പോൾ ചിന്താശേഷി പോലും ഇല്ലാത്ത മട്ടിൽ എത്തും..
വിശപ്പ് തോന്നാതെ ഭക്ഷണം കഴിക്കും..
ഉറക്കം നഷ്‌ടപ്പെട്ടു ചിന്തകളിൽ അലയും..
ഭയമാണ് ചുറ്റും നോക്കുമ്പോൾ എന്ന അവസ്ഥ..
മതിയായി..
ഇനി വയ്യ മുന്നോട്ട്..
ഈ വൈകാരിക സംഘർഷം സഹിക്കാൻ വയ്യ..
മരിച്ചു പോയാൽ മതി..
അങ്ങനെ ചിന്ത വരുന്നു…

പറ്റില്ല, അങ്ങ് കളഞ്ഞേക്കാം എന്ന് കരുതാൻ പറ്റില്ലല്ലോ.. ❤❤❤
നമ്മുടെ ജീവിതം, നമ്മുടെ ജീവൻ…

ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നം പോലും നാം അവഗണിക്കുന്നില്ല എങ്കിൽ മനസ്സിന്റെ പ്രശ്നം എന്തിനു അവഗണിക്കുന്നു?

ആത്മഹത്യ എന്ന വാക്ക് തുടരെ പറയുന്നു എങ്കിൽ,
വിഷാദ രോഗം അതിനൊരു കാരണമാണ്…

പ്രിയപെട്ടവരെ
ജീവിതത്തിലോട്ട് കൊണ്ട് വരൂ..
മുറുക്കി പിടിക്കാൻ ഒരു കൈ കിട്ടിയാൽ തന്നെ അവർ മുന്നോട്ട് നടക്കും..

ഈ കോവിഡ് കാലങ്ങൾ, ഒട്ടനവധി പേര് വിശദവസ്ഥയിലൂടെ കടന്നു പോകുന്നു..
ദയവായി ചികിത്സ എടുക്കു..
ജീവിക്കാനാണ് ധൈര്യം വേണ്ടത്..

shortlink

Related Articles

Post Your Comments

Related Articles


Back to top button