Latest NewsSaudi ArabiaNewsGulf

അവിഹിത ബന്ധവും മയക്ക് മരുന്ന് ഉപയോഗവും വെളിപ്പെടുത്തി, വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ രണ്ട് യുവതികൾ ഉൾപ്പെടെ 13പേർ പിടിയിൽ

റിയാദ് : വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അവിഹിത ബന്ധവും മയക്ക് മരുന്ന് ഉപയോഗവും വെളിപ്പെടുത്തിയ സംഭവത്തില്‍ 13പേർ സൗദിയിൽ പിടിയിൽ. വീഡിയോ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 11 യുവാക്കളും രണ്ട് യുവതികളുമാണ് അറസ്റ്റിലായത്. റിയാദിലെ ഖാദിസിയ്യ സ്ട്രീറ്റിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ച യുവാവിനെയും ഒപ്പമുണ്ടായിരുന്ന യുവതിയെയും പോലീസ് പിടികൂടിയത്. പിന്നീട് മറ്റൊരിടത്തുനിന്നും പത്ത് യുവാക്കളെയും ഒരു യുവതിയെയും അറസ്റ്റ് ചെയ്തു. എല്ലാവരും 20നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.

Also read : കോ​വി​ഡ്-19 : ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ പു​തി​യ തീ​യ​തി തീരുമാനിച്ചു

സ്ത്രീകളുമായി അവിഹിത ബന്ധം സ്ഥാപിക്കുന്നതിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതിലും അഭിമാനിക്കുന്നു എന്ന് പറഞ്ഞായിരുന്നു ഇവർ വിഡീയോ ചിത്രീകരിച്ചത്. യുവാക്കളും യുവതികളും അശ്ലീല സംഭാഷണങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അന്വേഷണം നടത്തി എല്ലാവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി പോലീസ് വക്താവ് ലെഫ്. കേണല്‍ ശാകിര്‍ അല്‍ തുവൈജരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button