Latest NewsNewsInternationalSports

കോ​വി​ഡ്-19 : ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ പു​തി​യ തീ​യ​തി തീരുമാനിച്ചു

ടോക്കിയോ : കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് മാറ്റിവെക്കേണ്ടി വന്ന ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ പു​തി​യ തീ​യ​തി തീരുമാനിച്ചു. 2021 ജൂ​ലൈ 23ന് മത്സരങ്ങൾ ​ആ​രം​ഭി​ച്ച് ഓ​ഗ​സ്റ്റ് എ​ട്ടോ​ട് കൂ​ടി സ​മാ​പി​ക്കു​ന്ന നി​ല​യി​ലാ​ണ് ഇപ്പോൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. “ടോ​ക്കി​യോ ഒ​ളി​മ്പി​ക്സ് 2020′ എ​ന്ന പേ​രി​ല്‍ ത​ന്നെ​യാ​കും അ​ടു​ത്ത​വ​ർ​ഷ​ത്തെ ഒ​ളി​ന്പി​ക്സ് അ​റി​യ​പ്പെ​ടു​ക. നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും കാ​യി​ക താ​ര​ങ്ങ​ളും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തു വ​ന്ന​തോ​ടെ​യാ​ണ് ഒ​ളി​ന്പി​ക്സ് മാ​റ്റി​വ​യ്ക്കാ​ൻ അധികൃതർ തീ​രു​മാ​നി​ച്ച​ത്.

Also read : അവിഹിത ബന്ധവും മയക്ക് മരുന്ന് ഉപയോഗവും വെളിപ്പെടുത്തി, വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ രണ്ട് യുവതികൾ ഉൾപ്പെടെ 13പേർ പിടിയിൽ

ലോകത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 36,211 ആയി. ജോണ്‍സ് ഹോക്കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ അവസാന കണക്കുകള്‍ പ്രകാരമുള്ള റിപ്പോർട്ട് ആണിത്. 7,55,591പേര്‍ക്കാണ് രോഗം ബാധിച്ചത്. കൊവിഡ്-19  വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് രാജ്യങ്ങള്‍ യുഎസും ഇറ്റലി യുമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1,48,089 പേര്‍ക്കാണ് രണ്ട് രാജ്യങ്ങളിലുമായി രോഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 11,591.

ലണ്ടനില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരനിപ്പോള്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. അതേസമയം, ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായേലി പ്രധാനമന്ത്രിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 812 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 11,591 ആയി. 4,050 പേര്‍ക്കാണ് ഇവിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button