KeralaLatest NewsNews

ശശികല ടീച്ചറിന്റെ പ്രസംഗം കോണ്‍ഗ്രസ് വളച്ചൊടിച്ചു: സത്യം ഇങ്ങനെ

കണ്ണൂര്‍: കെപി ശശികല ടീച്ചറിന്റെ പ്രസംഗം കോണ്‍ഗ്രസ് വളച്ചൊടിച്ചതെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിനെതിരെ പറഞ്ഞ വാക്കുകള്‍ കോണ്‍ഗ്രസ് വളച്ചൊടിച്ച് വിവാദ പ്രസ്താവനയായി പുറത്തുവിടുകയായിരുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം പുറത്തുവിടുന്നു. എഴുത്തുകാരുടെ ആയുസ്സ് കൂട്ടികിട്ടണമെങ്കില്‍ ഒരു മൃത്യുജ്ഞയ ഹോമം നടത്തേണ്ടിവരുമെന്നു ശശികല പറഞ്ഞുവെന്നാണ് വാര്‍ത്ത പ്രചരിച്ചത്.

എന്നാല്‍ സത്യമിങ്ങനെ.. ‘ഒരു കൊലപാതകം കോണ്‍ഗ്രസിന് ആവശ്യമെന്നും മതേതരവാദികള്‍ മൃത്യുംജ്ഞയ ഹോമം നടത്തി തയ്യാറെടുത്തില്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ കൊല്ലും’ ഇതായിരുന്നു ശശികല പറഞ്ഞത്.

കോണ്‍ഗ്രസിനെ എഡിറ്റ് ചെയ്ത് പ്രസംഗം പുറത്തുവിടുകയായിരുന്നു. പ്രസംഗം വൈറലായതോടെ ശശികലയ്‌ക്കെതിരെ ഒട്ടേറെ പേര്‍ രംഗത്തുവന്നിരുന്നു. കേസെടുക്കണമെന്നാവശ്യവും ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button