Latest NewsNewsIndia

സ്വാതി മഹാദിക് ഇന്ന് വിധവയല്ല; ഇനി മുതല്‍ ലഫ്റ്റനന്റ് സ്വാതി മഹാദിക്

രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് മഹാദികിന്റെ ഭാര്യ സ്വാതി ഇനി വെറും വിധവയല്ല. ഭര്‍ത്താവിന്റെ പാത പിന്തുടര്‍ന്ന് സ്വാതിയും രാജ്യസേവനത്തിന്റെ പാതയില്‍ സഞ്ചരിയ്ക്കുകയാണ്. അടുത്താഴ്ച മുതല്‍ സ്വാതി ലഫ്റ്റനന്റ് സ്വാതി മഹാദിക് ആയി മാറും.

38കാരിയായ സ്വാതി ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ജോലിയ്ക്കിടെ ജീവത്യാഗം ചെയ്ത ജവാന്മാരുടെ ഭാര്യമാര്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അനുവദിച്ചിട്ടുള്ള വയസ് ഇളവിന്റെ അടിസ്ഥാനത്തിലാണ് സ്വാതിയുടെ സൈനിക വേഷത്തിലേക്കുള്ള പ്രവേശനം.

രണ്ട് വര്‍ഷം മുമ്പ് ജമ്മുകശ്മീരില്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിലാണ് കേണല്‍ സന്തോഷ് മഹാദിക് കൊല്ലപ്പെട്ടത്. രാജ്യത്തെ സേവിക്കുക എന്ന ഭര്‍ത്താവിന്റെ ആഗ്രഹം പിന്തുടര്‍ന്നാണ് അധ്യാപന ജോലി ഉപേക്ഷിച്ച്‌ സ്വാതി സേനയുടെ ഭാഗമാകുന്നത്. അദ്ദേഹത്തിന് എന്നെക്കാള്‍ പ്രണയം ആ സൈനികയൂണിഫോമിനോടായിരുന്നു, അതുകൊണ്ട് തന്നെ ഇത് അണിയാതിരിക്കാന്‍ എനിക്കാവില്ലല്ലോ എന്ന് അഭിമാനത്തോടെ സ്വാതി പറയുന്നു. അമ്മയുടെ ആഗ്രഹത്തിന് പൂര്‍ണപിന്തുണയുമായി പന്ത്രണ്ടുകാരിയായ മകളും ഏഴുവയസ്സുകാരനായ മകനും ഒപ്പമുണ്ട്.

shortlink

Post Your Comments


Back to top button