Latest NewsIndiaNews

ഭീകരര്‍ രാസായുധ ആക്രമണം നടത്താന്‍ സാധ്യത: രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഭീകരര്‍ രാസായുധ ആക്രമണം നടത്താന്‍ സാധ്യതയുളളതായി റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ഇന്റലിജന്‍സാണ് ഇതുസംബന്ധിച്ച വിവരം ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയത്. ഇതേതുടര്‍ന്നു എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കി.

പൊതുഗതാഗത സംവിധാനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിമാനത്താവളങ്ങള്‍ ട്രെയിന്‍, മെട്രോ, ബസ് സ്റ്റേഷനുകളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഭീകരാക്രണമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളെ തുടര്‍ന്നു വിമാനത്താവളങ്ങില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. യാത്രക്കാരെയും സാധനങ്ങളും കര്‍ശനപരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close