KeralaLatest NewsNews

പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് പോലീസ് കസ്റ്റഡിയില്‍വച്ച്‌ ശബ്ദസന്ദേശമയക്കാന്‍ സഹായിച്ച പോലീസുകാരന്‍ അറസ്റ്റില്‍.

പള്‍സര്‍ സുനിക്കുവേണ്ടി പുറത്തുള്ള പ്രമുഖരുമായി ബന്ധപ്പെടുന്നതിനായി അനീഷ് ശ്രമിച്ചിരുന്നുവെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്ത അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.

അനീഷിനെ സസ്പെന്‍ഡ് ചെയ്തേക്കും. ആലുവ പോലീസ് ക്ലബ്ബില്‍ പള്‍സര്‍ സുനിയ്ക്ക് കാവല്‍ നിന്നപ്പോഴാണ് നടിക്കെതിരെയുള്ള അക്രമണത്തിന് പിന്നില്‍ ദിലീപാണെന്ന് സുനി അനീഷിനോട് വെളിപ്പെടുത്തിയത്.

തുടര്‍ന്നു തന്റെ മൊബൈല്‍ ഫോണില്‍നിന്ന് ദിലീപിന് രഹസ്യസന്ദേശം അയയ്ക്കാന്‍ സുനിയെ അനീഷ് സഹായിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button