Latest NewsNewsGulf

ഇന്ത്യൻ നഗരങ്ങളിലേക്ക് അധിക ലഗേജ് ഒാഫറുമായി എമിറേറ്റ്സ്

ദുബായ്: എമിറേറ്റ്സ് എക്കണോമി ക്ലാസ് വിമാനത്തിൽ ഇന്ത്യയിലേക്കുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് 10 കിലോ വരെ അധിക ലഗേജ് കയറ്റി അയയ്ക്കുന്ന ഓഫറുമായി എമിറേറ്റ്സ്. നിശ്ചിത കാലത്തേക്കാണ് പുതിയ ഓഫർ എമിറേറ്റ്സ് പ്രഖ്യാപിച്ചത്. കൊച്ചി, ഡൽഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് തിരഞ്ഞെടുത്ത വിമാനങ്ങളിൽ ഈ ഓഫർ ലഭ്യമാകും. 2017 സെപ്റ്റംബർ 30 വരെ വിറ്റതും 2017 ഡിസംബർ 13വരെയുള്ള യാത്രകൾക്കുമായിരിക്കും ഈ ആനുകൂല്യം.

പാക്കിസ്ഥാനിലെ വിവിധ നഗരങ്ങളിലേക്കും കാബുൾ, ടൂണിഷ്യ എന്നിവിടങ്ങളിലേക്കും, പത്ത് കിലോ വരെ അധിക ലഗേജും ഹരാരെ, ലുവാണ്ട, ലഗോസ്, മനില, കെയ്റോ, കാസബ്ലാങ്ക, നെയ്റോബി, ദാറുസ്സലാം തുടങ്ങിയ നഗരങ്ങളിലേക്ക് 15 കിലോവരെ അധികം ലഗേജും കൂടാതെ ദുബായിൽ നിന്ന് ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകളിൽ കൂടുതൽ ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button