Latest NewsNewsInternational

ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ വേണ്ടി കാന്‍സര്‍ രോഗിയായ അമ്മ ചെയ്തത്

മിഷിഗണ്‍:  ഗര്‍ഭസ്ഥ ശിശുവിനുവേണ്ടി കാന്‍സര്‍ രോഗിയായ അമ്മ ചികിത്സ വേണ്ടെന്നു വച്ചു. അതിന്റെ പരണിത ഫലമായി അമ്മയക്ക് നഷ്ടമായത് സ്വന്തം ജീവനും. കാരി ഡെക് ലീനാണ് (37) കുഞ്ഞിനു വേണ്ടി കാന്‍സര്‍ ചികിത്സ സ്വയം നിഷേധിച്ചത്. 24 ആഴ്ച വളര്‍ച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് മൂന്നു ദിവസത്തിനുശേഷമായിരുന്നു കാരിയുടെ വിയോഗം.

ഗുരുതരമായ ഗ്ലിയൊബ്ലാസ്റ്റോമ എന്ന അപൂര്‍വമായ കാന്‍സര്‍ രോഗബാധിതയായിരുന്നു കാരി. ഏഴു മാസമായി കാരി കാന്‍സര്‍ രോഗബാധയായിരുന്നു. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി ക്ലിനിക്കില്‍ പ്രവേശിപ്പിച്ച ഇവരെ ഡോക്ടര്‍മാര്‍ പരിശോധിച്ച് കാന്‍സറിനുള്ള കീമോതെറാപ്പി ചികില്‍സവേണമെന്ന് നിര്‍ദേശിച്ചു. ഗര്‍ഭസ്ഥ ശിശുവിനെ കീമോതെറാപ്പി ദോഷം ചെയ്യുമെന്നതിനാല്‍ ഗര്‍ഭഛിദ്രം നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പക്ഷേ സ്വജീവനെക്കാള്‍ കുഞ്ഞിനെ സ്‌നേഹിച്ച കാരി അതിനു വഴങ്ങിയില്ല. കുഞ്ഞിനു വേണ്ടി കാരി കീമോ നിരസിച്ചു. ഇതേ തുടര്‍ന്ന് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു ലൈഫ് സപ്പോര്‍ട്ടിലായിരുന്നു. സെപ്റ്റംബര്‍ ആറിന് സിസേറിയന് വിധേയായ കാരി കുഞ്ഞിനു ജന്മം നല്‍കി. 18ും രണ്ടും വയസുമുള്ള രണ്ടുമക്കള്‍ക്കും കാരിയുടെ വിയോഗത്തോടെ അമ്മയെ നഷ്ടമായി.

 

shortlink

Post Your Comments


Back to top button