USALatest NewsInternational

വെടിവെപ്പ് ; 8 പേർ കൊല്ലപ്പെട്ടു

പ്ലാനൊ(ഡാലസ്): വെടിവെപ്പ് 8 പേർ കൊല്ലപ്പെട്ടു. അമേരിക്കയിലെ ഡാലസ് പ്ലാനൊയിലെ ഒരു വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഏഴു പേരും ആയുധധാരികളായി കാണപ്പെട്ട വ്യക്തിക്കു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് സ്പിറിഗ് ക്രീക്ക് പാര്‍ക്ക്‌വെ 1700 ബ്ലോക്കിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തതായും വീടിനകത്ത് ഗുരുതരമായി പരിക്കേറ്റു കിടന്ന രണ്ടു പേരെ ആശുപത്രിയിലേക്കു മാറ്റിയതായും പ്ലാനൊ പോലീസ് ഡേവിഡ് ടില്ലി പറഞ്ഞു.

എന്നാൽ വെടിവെപ്പു നടത്തിയ വ്യക്തിയും മരിച്ചവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ വെടിവെപ്പിനുണ്ടായ സാഹചര്യത്തെ കുറിച്ചോ പോലീസ് വെളിപ്പെടുത്തിയില്ല. ഗ്രിഡിറോണ്‍ ഫുട്‌ബോളില്‍(അമേരിക്കന്‍ ഫുട്‌ബോള്‍) ഡാലസ് കൗബോയ്‌സ് ടീമിന്റെ കളി കാണുന്നതിനിടെയിലാണ് വെടിവെപ്പുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button