Latest NewsNewsInternational

കിം ജോങ് ഉന്നിനെ വധിക്കാന്‍ യുഎസിന്റെ രഹസ്യ പദ്ധതി

സോള്‍: പലര്‍ക്കും ഭീഷണിയാകുന്ന കിം ജോങ് ഉന്നിനെ വധിക്കാന്‍ യുഎസ് പദ്ധതിയിടുന്നു. ഉത്തര കൊറിയയില്‍ തന്നെയുള്ള ചാരന്മാരെ ഉപയോഗിച്ച് വധിക്കാന്‍ അമേരിക്ക പദ്ധതി തയ്യാറാക്കുന്നതായാണ് സൂചന.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉത്തര കൊറിയയുമായി ഒരു ഏറ്റുമുട്ടലിനു പോയാല്‍ ഹൈഡ്രജന്‍ ബോംബ് കൈവശമുള്ള ഉത്തര കൊറിയ ദക്ഷിണ കൊറിയയിലും ജപ്പാനിലും വലിയ നാശം വിതക്കാന്‍ സാധ്യതയുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ആണവശക്തിയായ ഉത്തര കൊറിയയെ തളയ്ക്കാന്‍ ആ രാജ്യത്തെ പൂര്‍ണ്ണമായും ശവപ്പറമ്പാക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അമേരിക്കന്‍ ഭരണകൂടം കരുതുന്നു.

ലോകത്ത് വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് കിം ജോങ് ഉന്നിനെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ തന്നെ ഇല്ലായ്മ ചെയ്യാനുള്ള പുതിയ പദ്ധതി. അയല്‍ രാജ്യമായ ദക്ഷിണ കൊറിയയുടെ സഹായം ഇതിനായി സി.ഐ.എ തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button