Latest NewsNewsIndia

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍

 

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷവാര്‍ത്ത. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്തയില്‍ സര്‍ക്കാര്‍ ഒരു ശതമാനം വര്‍ധന വരുത്തി.

ഡിഎ നാല് ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി ഉയര്‍ന്നു. 50 ലക്ഷം ജീവനക്കാര്‍ക്കും 61 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്.

ഡിഎ വര്‍ധന ജൂലായ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകും. ക്ഷാമബത്ത ഉയര്‍ത്തിയതിലൂടെ കേന്ദ്രത്തിനു പ്രതിവര്‍ഷം 3068.26 കോടിയുടെ അധികബാദ്ധ്യത ഉണ്ടാവുമെന്നാണു കണക്കുകള്‍ പറയുന്നത്. ഈ സാമ്പത്തിക വര്‍ഷം മാത്രം (2017 ജൂലൈ മുതല്‍ 2018 ഫെബ്രുവരി വരെ) 2045.50 കോടിയാണു സര്‍ക്കാരിന്റെ ബാധ്യത.

ജീവനക്കാരുടെ നികുതി രഹിത ഗ്രാറ്റുവിറ്റി 20 ലക്ഷം രൂപയാക്കുന്ന ഭേദഗതി ബില്ലും കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. നിലവില്‍ ഇതു 10 ലക്ഷം രൂപയാണ്. സ്വകാര്യമേഖലയിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കാണു പ്രയോജനം. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 20 ലക്ഷം രൂപ ഗ്രാറ്റുവിറ്റിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button