Latest NewsNewsInternational

സ്വര്‍ണത്തില്‍ കൊട്ടാരം നിര്‍മിച്ച് രാജാവ്

താമസിക്കാനായി പലരും പലവിധ കൊട്ടാരങ്ങള്‍ നിര്‍മിക്കാറുണ്ട്. രാജാക്കന്മാരുടെ ഇത്തരം ആഡംബര കൊട്ടാര നിര്‍മതിയുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷേ ആഡംബരത്തിനു വേണ്ടി സ്വര്‍ണനിര്‍മതമായ കൊട്ടാരം നിര്‍മിച്ച

രാജാവുണ്ട്. കഥയല്ല സംഭവം സത്യമാണ്. ബ്രൂണയ് രാജാവ് ഹസനല്‍ ബോല്‍ക്കെയ്‌നിയുടെ കൊട്ടാരമാണ് സ്വര്‍ണത്തില്‍ നിര്‍മിച്ചിരിക്കുന്നത്.

2152,782 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമാണ് കൊട്ടാരത്തിനുള്ളത്. കൊട്ടാരത്തിനു വിലയും 1.4 ബില്യണ്‍ ഡോളര്‍. അതായത് 8964 കോടി രൂപയാണ്. കിടപ്പുമുറിയോ സ്വീകരണമുറിയോ എന്ന് വേണ്ട കുളിമുറിയും, ടോയിലറ്റും വരെ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണ്ണം കൊണ്ടാണ്.1788 മുറികളാണ് ഈ കൊട്ടാരത്തിനുള്ളത്. 1788 മുറികള്‍ക്ക് പുറമെ 257 ബാത്ത്‌റൂമുകള്‍, 110 കാര്‍ ഗ്യാരേജുകള്‍, അഞ്ചു സ്വിമ്മിംഗ് പൂളുകള്‍ എന്നിങ്ങനെ നീളുന്നു കൊട്ടരത്തിന്റെ ഘടന.1500 പേര്‍ക്ക് സുഖമായി ഒരേ സമയം ഇവിടെ താമസിക്കാം.

600 റോള്‍സ് റോയിസ് കാറുകള്‍ ഇവിടത്തെ സുല്‍ത്താന്റെ ശേഖരത്തിലുണ്ട്. ഇത് കൂടാതെ 450 ഫെരാരി കാറുകളും അകം മൊത്തം സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ജംബോ ജെറ്റ് വിമാനവും ഇദ്ദേഹത്തിനുണ്ട്.

shortlink

Post Your Comments


Back to top button