KeralaLatest NewsNews

ആര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിയ്ക്കാന്‍ കഴിയണമെന്നും അത് യേശുദാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ശശികല ടീച്ചര്‍

കോട്ടയം: ഹിന്ദുമത ആചാരങ്ങളില്‍ വിശ്വസിയ്ക്കുന്ന ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിയ്ക്കാമെന്നും അത് യേശുദാസില്‍ മാത്രം ഒതുങ്ങേണ്ടതല്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍.

1990 മുതല്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട് ഇതുവരെ മറ്റു മതങ്ങളെയോ ഗ്രന്ഥങ്ങളെയോ അപമാനിച്ചിട്ടില്ല. മതസ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നത് തടയണം. മൗലികാവകാശമായ മതസ്വാതന്ത്ര്യം പലരും ആളെ കൂട്ടാനുള്ള വഴിയായി ഉപയോഗിക്കുന്നു. ഇത് തടയാന്‍ ഭരണഘടന പുന പരിശോധിക്കണമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.

പറവൂരിലെ വിവാദ പ്രസംഗത്തെ കുറിച്ചും ശശികല ടീച്ചര്‍ പ്രതികരിച്ചു. വൈക്കത്തെ പെണ്‍കുട്ടിയെ മതം മാറ്റിയ കേസില്‍ മുസ്ലീം ലീഗിനെതിരെ അന്വേഷണം വേണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button